E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 05:53 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ബിലീവേഴ്സ് ചര്‍ച്ചിന് ഇനിമുതല്‍ പന്ത്രണ്ട് പുതിയ മെത്രാന്‍മാര്‍കൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബിലീവേഴ്സ് ചര്‍ച്ചിന് ഇനിമുതല്‍ പന്ത്രണ്ട് പുതിയ മെത്രാന്‍മാര്‍കൂടി. തിരുവല്ലയ്ക്കു സമീപം കുറ്റപ്പുഴയിലുള്ള സെന്‍റ് തോമസ് കത്തീ‍ഡ്രലില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ ഡോ. കെ.പി.യോഹന്നാന്‍ മെത്രാപ്പോലീത്ത പുതിയ മെത്രാന്‍മാരുടെ സ്ഥാനാരോഹണം നടത്തി. 

ബിലീവേഴ്സ് ചര്‍ച്ചിന്‍റെ പുതിയ മെത്രാന്‍മാരുടെ അഭിഷേക ചടങ്ങുകള്‍ രാവിലെ ഏഴുമണിയോടെ ആരംഭിച്ചു. മെത്രാന്‍മാരായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരും വിശ്വാസവും സഭയോടുള്ള വിധേയത്വവും ഏറ്റുപറഞ്ഞ് പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് സേവന സന്നദ്ധതയറിയിച്ച് സഭാവിശ്വാസികളായ രണ്ടുപേരുടെ കാലുകള്‍ കഴുകി. അതിനുശേഷം നടന്ന വിവിധ ചടങ്ങുകള്‍ക്കൊടുവില്‍ പുതിയ മെത്രാന്മ‍ാര്‍ക്ക് അധികാര ചിഹ്നങ്ങള്‍ കൈമാറി. 

തുടര്‍ന്ന് പന്ത്രണ്ട് മെത്രാന്‍മാരും മെത്രാപ്പൊലീത്തയും ഒരുമിച്ച് വിശ്വാസി സമൂഹത്തെ ആശീര്‍വദിച്ചു. പരിശുദ്ധ കുര്‍ബാനയ്ക്കുശേഷം സഭാ ആസ്ഥാനത്തെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍നടന്ന അനുമോദന സമ്മേളനത്തില്‍ വിവിധ സഭാധ്യക്ഷന്‍മാരും മത, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഭിന്നലിംഗക്കാരെയും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സഭയ്ക്കുണ്ടെന്ന് മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. 

പുതിയ മെത്രാന്‍മാരിലൂടെ ലോകം ക്രിസ്തുവിനെ കാണട്ടെയെന്ന് യാക്കോബായ സഭാധ്യക്ഷന്‍ ആശംസിച്ചു. വ്യത്യസ്തതയെ ഭിന്നതയാക്കിമാറ്റരുതെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഓര്‍മിപ്പിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :