E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 03:58 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

പുതിയ കെപിസിസി പ്രസിഡന്റ്; തീരുമാനം വൈകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വി.എം സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചെങ്കിലും പുതിയ അധ്യക്ഷനെ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് തിരക്കിട്ട് പ്രഖ്യാപിച്ചേക്കില്ല. സോണിയാ ഗാന്ധി വിദേശത്തായതിനാലും മലപ്പുറം ഉപതിരഞ്ഞെടുപ്പും നിയമസഭാ സമ്മേളനവും ആണ് ഇതിന് കാരണം. വി.എം.സുധീരന്‍റെ രാജി നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്‍റണി പറഞ്ഞു. 

കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്ന കാര്യം കേരളത്തിലെ നേതാക്കളെ നേരത്തെ അറിയിച്ചില്ലെങ്കിലും ഹൈക്കമാന്‍റിന്‍റെ ഭാഗമായ ചിലനേതാക്കളുമായി വി.എം സുധീരന്‍ പങ്ക് വച്ചിരുന്നു. അതുകൊണ്ട് തന്നെ രാജി പിന്‍വലിക്കാന്‍ ഹൈക്കമാന്‍റില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടാകില്ലെന്നാണ് സൂചന. പരസ്യമായി രാജി പ്രഖ്യാപിച്ച ശേഷം അതില്‍നിന്ന് പിന്മാറാന്‍ സുധീരന്‍ തയ്യാറാകില്ലെന്നും ഹൈക്കമാന്‍റ് വിലയിരുത്തുന്നു. രാജിയില്‍ ആദ്യം പ്രതികരിക്കാതിരുന്ന എ.കെ ആന്‍റണി പിന്നിട് സുധീരന്‍റെ രാജി കേരളത്തിലെ പാര്‍ട്ടിക്ക് നഷ്ടമാണെന്ന് പറഞ്ഞു. രാജിയില്‍ നിന്ന് പിന്തിരിയാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും സുധീരന്‍ വഴങ്ങിയില്ലെന്നും ആന്‍റണി വ്യക്തമാക്കി. 

പുതിയ കെപിസിസി അധ്യക്ഷന്‍ ആരെന്ന് വിദേശത്തുള്ള സോണിയ ഗാന്ധി തിരിച്ചെത്തിയശേഷമേ തീരുമാനമുണ്ടാവൂ. താല്‍ക്കാലിക അധ്യക്ഷന്‍ എന്ന ആലോചനയും ഹൈക്കമാന്‍റ് നടത്തുന്നുണ്ട്. വൈസ് പ്രസിഡന്‍റുമാരില്‍ ആരെയെങ്കിലുമോ മുതിര്‍ന്ന നേതാക്കളില്‍ ഒരാളെയൊ താല്‍ക്കാലിക ചുമതല ഏല്‍പ്പിക്കാനാണ് സാധ്യത. ഇക്കാര്യത്തിലും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചനടത്തിയശേഷം മാത്രമെ അന്തിമ തീരുമാനം എടുക്കുകയുള്ളു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :