മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ പിന്തുണ േതടി ലീഗ്. മുന്നണിയിലെ അസ്വാരസ്യങ്ങൾ മറന്ന് പിന്തുണയ്ക്കണമെന്നാണാവശ്യപ്പെട്ട് കെ.എം മാണിക്ക് ലീഗ് നേതൃത്വം കത്തെഴുതി.
മുന്നണിയ്ക്ക് പുറത്താണെങ്കിലും ഉപാധികളില്ലാതെ പിന്തുണയ്ക്കണമെന്നാണ് ലീഗ് െസക്രട്ടറിയേറ്റ് കെ.എം മാണിയോടാവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫിൽ കൂടിയാലോചിച്ചിട്ടില്ലെങ്കിലും സമാനമനസ്കരുടെ പിന്തുണ േതടുന്നതില് തെറ്റില്ലെന്നാണ് ലീഗിന്റെ നിലപാട്. മണ്ഡലത്തിൽ ഭൂരിപക്ഷം പരമാവധി വർധിപ്പിയ്ക്കാൻ കേരള കോൺഗ്രസിന്റെ പിന്തുണ സഹായിക്കുമെന്നാണ് കണക്ക് കൂട്ടൽ.
കേരള കോൺഗ്രസുമായുള്ള പ്രശ്നപരിഹാരത്തിൽ മാധ്യസ്ഥം വഹിക്കാന്‍ ലീഗ് നേരത്തെ തയ്യറായിരുന്നില്ല ഉപതിരഞ്ഞെടുപ്പിലെ സൗഹൃദ സഖ്യം മാണിയുടെ തിരിച്ചുവരവിന് കളമൊരുക്കുമെന്നാണ് ലീഗിന്റെ പ്രതീക്ഷ.