E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 12:28 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മൂലം: നക്ഷത്ര സ്വഭാവം, തൊഴിൽ, പൊരുത്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sagittarius
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നല്ല പെരുമാറ്റമായിരിക്കും. നല്ല കാലുകളും കണ്ണുമായിരിക്കും. ഏറ്റവും ആകർഷണീയനായിരിക്കും കുടുംബത്തിൽ. തന്മയത്വമായ സ്വഭാവവും സമാധാനപ്രിയരുമായിരിക്കും. പലവിധ തത്വങ്ങളും ജീവിതത്തിലുണ്ടായിരിക്കും. പൊതുവായൊരു ആശങ്ക ഈ നക്ഷത്രക്കാരിലുണ്ട്. എന്നാൽ എല്ലായ്പ്പോഴുമില്ല. ഏതു പ്രതിസന്ധിയും നേരിടുന്നവരാണിവര്‍. അതിനുള്ള കഴിവിവരിൽ ഒളിഞ്ഞിരിപ്പുണ്ട്. നാളെയെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാത്തവരും, സ്വന്തം കാര്യത്തിൽ കൂടുതൽ സീരിയസ്സ് ആകാത്തവരുമാണിവർ. സംഭവിക്കുന്നതെല്ലാം ദൈവനിശ്ചയം എന്നു വിചാരിച്ച് ദൈവത്തോട് പ്രാർത്ഥിക്കുന്നവരാണിവർ. അതിൽ ശുഭാപ്തിവിശ്വാസവും ഇവർക്കുണ്ട്. കടബാധ്യതയിൽ ഒട്ടും വിഷമിക്കാത്തവരാണിവർ. ഏതു രീതിയിലും സുഖം അനുഭവിക്കണം. നാളത്തെകുറിച്ച് ചിന്തിച്ച് ദുഃഖിക്കാറില്ല. സാമ്പത്തികമായി പരാജിതരാണിവർ. ഇവർ ഉദാരമതികളാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല. പൊതുകാര്യങ്ങളിൽ താൽപര്യമുള്ളവരാണിവർ. മറ്റുള്ളവർ പറയുന്നതനുസരിച്ച് ജീവിക്കാൻ കഴിയുകയില്ല. സ്വതന്ത്രപ്രകൃതക്കാരാണിവർ. യാത്രാശീലരാണിവർ. അച്ഛനുമായി നല്ല ബന്ധത്തിലായിരിക്കില്ല. പുതിയ കാര്യങ്ങൾ പഠിക്കാൻ താൽപര്യവും മറ്റുള്ളവരെ ഉപദേശിക്കുമെങ്കിലും സ്വന്തം ജീവിതത്തിലിത് പ്രായോഗികമാക്കുകയില്ല. എപ്പോഴും തൊഴിൽ മാറിക്കൊണ്ടിരിക്കും, ഒന്നിലും സ്ഥിരമായിരിക്കാത്തവരാണിവർ. ഒരു പ്രത്യേക സ്വഭാവക്കാരാണിവർ. കഴിവതും വിദേശജോലിയായിരിക്കും യോജിച്ചത്. ബിസിനസ്സായാലും ജോലിയായാലും വിദേശത്താണ് ലാഭം കൂടുതൽ കിട്ടുന്നത്. 

ഏതു തൊഴിലിലും തിളങ്ങുന്നവരാണിവർ. കൂടുതലും ആർട്, സോഷ്യൽവർക്ക് എന്നിവയിൽ കൂടുതൽ. സ്വന്തം അധ്വാനത്തിലായിരിക്കും ഉയർച്ച. രക്ഷകർത്താക്കളിൽനിന്നും പ്രയോജനം കിട്ടുക ഇവർക്ക് കുറവായിരിക്കും. കുടുംബജീവിതം ഏറ്റക്കുറച്ചിലുള്ളതായിരിക്കും. ആവശ്യത്തിനു വേണ്ടതായ സ്വഭാവഗുണമുള്ള കംപാനിയനായിരിക്കും ലഭിക്കുക. മയക്കുമരുന്നിനടിമപ്പെട്ടാൽ നിയന്ത്രിക്കാനിവരെ ബുദ്ധിമുട്ടായിരിക്കും. കൂട്ടുകാർക്കായി ധാരാളം പണം ചിലവഴിക്കുന്നവരായിരിക്കും ഇവർ. ഉയർന്ന ആദർശമുള്ളവരായിരിക്കും ഇവർ. ശാന്തരായ ഇവർ മറ്റുള്ളവരോട് സൗമ്യമായി പെരുമാറുന്നു. സുഖലോലുപരാണിവർ. മറ്റുള്ളവർക്ക് നന്മ ചെയ്യാനും ലോകോപകാരപ്രദമായ പ്രവൃത്തി ചെയ്യാനും ഇവർക്ക് താൽപര്യമുണ്ടായിരിക്കും. വലിയ അഭിമാനികളായിരിക്കും ഇവർ. പെരുമാറ്റത്തിൽ ചാപല്യവും അസ്ഥിരതയും കാണിച്ചുകൊണ്ടിരിക്കും. കർമ്മകുശലരായ ഇവർ സ്വതന്ത്രശീലരാണ്. മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ജീവിക്കാനിഷ്ടപ്പെടാത്തവരാണിവർ. സുഖലോലുപരായതിനാൽ താൻ അനുഭവിക്കേണ്ടതും മറ്റുള്ളവർ അനുഭവിക്കേണ്ടതുമായ ക്ലേശത്തെപ്പറ്റി ചിന്തിക്കാറേയില്ല. വരവറിയാതെ ചിലവഴിക്കുന്നതു കാരണം പലപ്പോഴും കൊടുക്കൽ വാങ്ങലിൽ കൃത്യനിഷ്ഠ പാലിക്കാനാകില്ല. ബാധ്യതകൾ ചെയ്തുതീർക്കാനാഗ്രഹിക്കുമെങ്കിലും അതു കഴിയുകയില്ല. നിയമം അനുസരിക്കുന്നവരും നിയമപാലനത്തിൽ നിർബന്ധമുള്ളവരുമാണ്. ആരെങ്കിലും നിയമം ലംഘിച്ചാൽ ഇവരത് നോക്കിനിൽക്കുകയുമില്ല. ഇവർ നയശാലികളായി തോന്നുമെങ്കിലും സ്വന്തം കാര്യത്തിൽ അത് കാണുകയില്ല. പ്രായോഗികത ഇല്ലാത്ത നിർബന്ധബുദ്ധി കാരണം ഇവർക്ക് ധാരാളം ശത്രുക്കളുണ്ടാകുന്നു. വരവിൽ കവിഞ്ഞ ചിലവ് ഇവരുടെ കൂടപ്പിറപ്പാണ്. പണത്തിനെത്ര ആവശ്യം വന്നാലും നിയമ വിരുദ്ധ പ്രവൃത്തിയിൽ ഇവർ പോകാറില്ല. സന്തുഷ്ടരും പ്രസന്നരുമാണിവർ. ഒരു കാര്യത്തിലും നിരാശപ്പെടാറില്ല. നേതൃത്വസ്ഥാനം ഏറ്റെടുത്താൽ പരോപകാരപ്രദമായ അനേകം കാര്യങ്ങൾ ആവിഷ്കരിച്ച് ജനസമ്മതി നേടിയെടുക്കും. കേതു നക്ഷത്രാധിപനായതിനാൽ മദ്യത്തിനടിമപ്പെടാം. ഇതു നിയന്ത്രിച്ചില്ലെങ്കിൽ അതിനടിമപ്പെടും. ഒന്നാംപാദത്തിൽ ജനിച്ചാൽ മൂലകുടുംബത്തെ നശിപ്പിക്കും. സദാ രോഗിയും മദോൻമത്തനുമായിരിക്കും.

2–ാം പാദം പണ്ഡിതനും ഭീഷണഗാത്രനും വക്രവീക്ഷണമുള്ളവനും സത്യസന്ധനും ഹൃദ്രോഗിയും ബുദ്ധിമാനും സാധുവുമായിരിക്കും.

3–ാം പാദം നീചകർമ്മനും കാമിയും അന്യന് അപ്രിയനും സുന്ദരശീലനും പ്രതികാര സ്വഭാവവുമുണ്ടായിരിക്കും.

4–ാം കാലിൽ ജനിച്ചവൻ ബലവാനും സമർത്ഥനും സജ്ജന സമ്മതനും കണ്ഠരോഗിയും ബുദ്ധിമാനും ശത്രുവിനെ പീഡിപ്പിക്കുന്നവനും വിവേകശാലിയുമായിരിക്കും. യാത്ര പ്രധാന ഘടകം ജീവിതത്തിൽ, പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നവരായിരിക്കും. ഈശ്വരഭക്തിയും സത്യധർമ്മത്തിൽ നിഷ്ടയുള്ളവരുമാണിവർ.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം മൂലം നക്ഷത്രത്തിലെ സ്ത്രീകൾക്ക് എല്ലാ ലൗകിക ഭാഗ്യങ്ങളും വരുമെങ്കിലും ഭർതൃ പരിത്യാഗമോ, ഭര്‍തൃ മരണമോ ചിലർക്ക് ഉണ്ടാകാറുണ്ട്. പെട്ടെന്ന് ക്ഷോഭിക്കുകയും വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന ഇവരുടെ പ്രകൃതം സ്ത്രീത്വത്തിന് ഒട്ടും യോജിച്ചതല്ല. വിവാഹത്തിന് കാലതാമസമോ പ്രതിബന്ധമോ ഉണ്ടാകും.  കേട്ടയുടെ അവസാന 1 നാഴികയും മൂലവും ചേർന്നത് ഗണ്ഡാന്ധസന്ധിയെന്ന് ഇതിനെ അഭൂക്ത മൂലം എന്നു പറയുന്നു. ഈ സന്ധിയിൽ ജനിക്കുന്ന കുട്ടി പിതാവിനു ദോഷം ചെയ്യുമെന്നും ശാസ്ത്രം പറയുന്നു. മൂലത്തെ വിവാഹം ചെയ്താൽ മാമിയാർ മൂലയിലെന്നൊരു ചൊല്ലുണ്ട്, മൂലത്തെ കെട്ടിയാല്‍ മാമിയാർ വിധവയാകുമെന്നാണ് പറയുന്നതിന്റെ പൊരുൾ. ഇവർക്ക് അൽപ്പ സൗഖ്യവും ദരിദ്രയും രോഗിയും ശത്രുക്കളുള്ളവളും വൈധവ്യത്തിനു സാധ്യതയുള്ളവളും ബന്ധുക്കളില്ലാത്തവളും മറ്റുള്ളവരാൽ ഉപദ്രവിക്കപ്പെടുന്നവളെന്നും ചില ഗ്രന്ഥം പ്രതിപാദിക്കുന്നു. വളരെയധികം പിടിവാശിക്കാരാണിവർ. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലെ മിടുക്ക് ഇല്ലായ്മ ഇവർക്ക് വളരെയധികം പ്രശ്നങ്ങളെ സൃഷ്ടിക്കും. ഇവർക്ക് പഠിത്തം താരതമ്യേന കുറവായിരിക്കും. വ്യാഴൻ മകത്തിൽ നിന്നാല്‍ ഇവരൊരു ഡോക്ടറോ അതുപോലുള്ള നല്ല പൊസിഷനിലെ ജോലിയോ ഇവർക്ക് ലഭിക്കും. ഇങ്ങനെയുള്ളവർക്ക് നല്ല പഠിത്തവും വളരെയധികം ഉയർച്ചയിലെത്തുകയും ചെയ്യും. ഇവർ ആണുങ്ങളെ ഇഷ്ടപ്പെടാറില്ല. പൊതുവെ ഒറ്റയ്ക്ക് ജീവിക്കുന്നവരായിരിക്കും. ചൊവ്വയുടെ മോശാവസ്ഥ കാരണം ഭർത്താവിൽനിന്നും കുട്ടികളിൽനിന്നും മാനസികപീഢനം അനുഭവിക്കേണ്ടിവരും.

വിദ്യാഭ്യാസം – ദശകൾ വിദ്യാഭ്യാസ സമയങ്ങൾ എല്ലാം നല്ലതാണ്. ആർട്ടും എഴുത്തുകാരും സോഷ്യൽ ജീവിതവും ഇഷ്ടപ്പെടുന്നവരുമാണ്. 

തൊഴിൽ – മതസ്ഥാപനങ്ങൾ, വക്കീൽ, ജഡ്ജി, അദ്ധ്യാപകൻ, പുരോഹിതൻ, കരുണാവാചകൻ, അംബാസിഡർ, വൈദ്യൻ, സാമൂഹികസേവനം, പലചരക്കുവ്യാപാരി, കുതിര സവാരി, യന്ത്രങ്ങൾ, വ്യാപാരം, ജനപ്രതിനിധികൾ, പൂക്കൾ കൈകാര്യം ചെയ്യൽ, ഫലങ്ങളും വേരുകളും കൈകാര്യം ചെയ്യൽ, അഭിനയം, ലാസ്റ്റ് ഗ്രേഡ്, സ്വകാര്യ ടൂറിസം, പണമിടപാടുസ്ഥാപനങ്ങൾ, അക്കൗണ്ടന്റ്, സാഹിത്യരചന, ബില്ലിങ് സെക്ഷൻ, കണ്ടക്ടർ, ഭാഗ്യക്കുറിവ്യാപാരം, വസ്ത്രവ്യാപാരം, സുഗന്ധവ്യഞ്ജന മേഖല, സമുദ്രമേഖല, റബർ വ്യാപാരം, ജേണലിസ്റ്റ്, ദൈവികകാര്യങ്ങൾ, ജലവിഭവവകുപ്പ്, പാചകമേഖല, സുരക്ഷാവിഭാഗം, പോൾട്രിഫോം, ചൂരൽ നിർമ്മാണമേഖല, ഗൃഹോപകരണവിപണനം, ഫോട്ടോഗ്രാഫി, അലങ്കാരദീപ കരാർ.

രോഗങ്ങൾ – രക്തസമ്മര്‍ദം, മജ്ജാരോഗങ്ങൾ, നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, ചുമ, വലിവ്, പ്രമേഹം, ചെവികള്‍ക്ക് രോഗം, നേത്രരോഗങ്ങൾ, തുടകൾ, എല്ലിനെ ബാധിക്കുന്ന രോഗങ്ങൾ, തലവേദന, സന്ധിവേദന, അർശസ്സ്, സൈറ്റിക് രോഗങ്ങൾ, അരയ്ക്ക് താഴെ വാതവും ഇടുപ്പിനു പിടുത്തം, നീര്.

വിവാഹത്തിനനുയോജ്യമായ നക്ഷത്രങ്ങൾ – തിരുവാതിര 6, മകം 8, പൂരം 6, ഉത്രം 5, ചിത്തിര 6, വിശാഖം 7, കേട്ട 6, മൂലം 5, ചതയം 5, ഉതൃട്ടാതി 5, രേവതി 5

പ്രതികൂല നക്ഷത്രങ്ങൾ – ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, പുണർതം, പൂയം, ആയില്യം, അനിഴം, ചോതി, അത്തം, കാർത്തിക, രോഹിണി, മകയിരം

അനുകൂല തിയതി – 7, 16, 25, 1, 10, 19, 28

പ്രതികൂല തിയതി – 2, 11, 20, 29, 6, 15, 24

നിർഭാഗ്യനിറം – കറുപ്പ്, നീല, വെള്ള 

അനുകൂലം – ചുമപ്പ്, തവിട്ടുനിറം, മഞ്ഞ

അനുകൂലദിവസം – വ്യാഴൻ, ഞായർ

പ്രതികൂലദിവസം – വെള്ളി, തിങ്കൾ, ചൊവ്വ 

ശുഭകാര്യത്തിന് ദിവസം – ഉതൃട്ടാതി, രേവതി, അശ്വതി, പുണർതം, ഉത്രം, അത്തം, ചോതി, തിരുവാതിര, മകം, പൂരാടം, ചിത്തിര

ശുഭമാസങ്ങൾ – മേടം, ഇടവം, ചിങ്ങം, കന്നി, തുലാം, ധനു

നിർഭാഗ്യമാസങ്ങൾ – വൃശ്ചികം, മീനം, മിഥുനം, കർക്കടകം

ഭാഗ്യദേവത – ഗണപതി, വിഷ്ണു

ദോഷദശാകാലം – ചന്ദ്രദശ

ഗുണദശകൾ – സൂര്യൻ, കുജൻ, വ്യാഴം

പരിഹാരങ്ങൾ – വീട്ടിൽ മൂന്ന് നേരം നെയ്‌വിളക്കു വയ്ക്കുക, മാസത്തില്‍ 2 ദിവസം അരവണയോ, കടുംപായസമോ, ഇടിച്ചു പിഴിഞ്ഞു പായസമോ വീട്ടിൽ നടത്തുക. കൽക്കണ്ടവും മുന്തിരിയും വച്ച് നരസിംഹമൂർത്തിയെ പ്രാർത്ഥിക്കുക, വീട്ടിൽ ത്രിമധുരം നടത്തുക.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :