വൈദ്യുതി മന്ത്രി എം.എം.മണി ആശുപത്രി വിട്ടു. ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ എം.എം.മണിയുടെ പ്രതികരണം
കൊല്ലത്തെ പൊതുപരിപാടി കഴിഞ്ഞ് ഇന്നലെ രാത്രി ആലപ്പുഴ വഴി കൊച്ചിയിലേയ്ക്ക് പോകുമ്പോഴാണ് മന്ത്രി എം.എം. മണിക്ക് ക്ഷീണം അനുഭവപ്പെട്ടത്. തുടര്‍ന്ന് രണ്ടുവട്ടം ഛര്‍ദിച്ചു. ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലുമെത്തിച്ചു. പരിശോധനയില്‍ ഇസിജിയില്‍ വ്യത്യാസം രേഖപ്പെടുത്തിയതോടെ നിരീക്ഷണത്തിനായി കാര്‍ഡിയാക്ക് ഐ.സിയുവിലാക്കി. വിദഗ്ധ ഡോക്ടര്‍മാരെത്തി ഹൃദയത്തിന്റെ പ്രവര്‍ത്തനമടക്കം പരിശോധിച്ചശേഷം ശാരീരിക പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു
സോട്ട് ഇതൊക്കെ ഒരു വയ്യാഴികയാണോ എന്നതായിരുന്നു ഭാവം. വാഹനത്തിനരുകിലേയ്ക്ക് ലിഫ്റ്റില്‍ പോകാമെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും അതുനിരസിച്ച് രണ്ടാം നിലയില്‍ നിന്ന് നടന്നിറങ്ങി. മന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ റദ്ദുചെയ്തിട്ടുണ്ട്. ആശുപത്രി വിട്ട എം.എം.മണി തലസ്ഥാനത്തേക്ക് മടങ്ങി