നൂറ്റിയിരുപത്തിരണ്ടാമത് മാരാമണ്‍ കണ്വെന്ഷന് പമ്പാ മണപ്പുറത്ത് തുടക്കം. മാര്‍ത്തോമ സഭാധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. സുരക്ഷയും പാരമ്പര്യവും മുന്‍നിര്‍ത്തി രാത്രിയില്‍ സ്ത്രീകള്‍ക്ക് കണ്വെന്ഷന് നഗറില്‍ പ്രവേശനമുണ്ടാകില്ലായെന്ന് മാര്‍ത്തോമാ സഭാധ്യക്ഷന് വ്യക്തമാക്കി.
നിറഞ്ഞവേദിക്ക് മുന്നില്‍ പ്രൗഢമായ സദസിന്റെ സാന്നിധ്യത്തിലാണ് നൂറ്റിയിരുപത്തി രണ്ടാമത് മാരാമണ്‍ കണ്വെന്ഷന് തുടക്കമായത്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമം ഉദ്ഘാടനം ചെയ്ത മാര്‍ത്തോമാ സഭാധ്യക്ഷന് കണ്‍വെന്‍ഷനെതിരായി നടന്ന ചില നീക്കങ്ങളെ നിശിതമായി വിമര്‍ശിച്ചു. പകല്‍ സ്ത്രീപുരുഷ ഭേദമന്യേ നടക്കുന്ന നാല് സെഷനുകള്‍ക്ക് പുറമേ രാത്രിയില്‍ നടക്കുന്ന സെഷനിലും സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന ആവശ്യം സദുദ്ദേശത്തോടയല്ലെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ബിഷപ് എഡ്വേര്‍ഡ് മുകുന്ദലേലി റാമലോണ്ടിയാണ് ഇന്നത്തെ പ്രധാന പ്രാസംഗികന്. വിവിധ സഭാധ്യക്ഷന്മാരും രാഷ്ട്രീയനേതാക്കളും ഉദ്ഘാടനത്തിന് സന്നിഹിതരായിരുന്നു.