ലോ അക്കാദമി സമരത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ട് സര്‍ക്കാരും സിപിഎമ്മും. സമരംചെയ്യുന്ന വിദ്യാര്‍ഥികളോട് വിദ്യാഭ്യാസമന്ത്രിയും എസ്എഫ്ഐയും ആത്മാര്‍ഥത കാട്ടിയില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് കുറ്റപ്പെടുത്തി. നാളെ ക്ലാസ് തുടങ്ങാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് കെ.മുരളീധരന് എംഎല്‍എയും മുന്നറിയിപ്പുനല്‍കി.
ലോ അക്കാദമി സലമരത്തെ അവഗണിച്ച് മാനേജ്മെന്റിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും സമീപനത്തെ അതിനിശിതമായാണ് സമരം തുടരുന്ന സംഘടനകളും നേതാക്കളും വിമര്‍ശിച്ചത്. വിദ്യാഭ്യാസമന്ത്രി അല്പം സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെത്തന്നെ അവസാനിച്ചേനെയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. എസ്എഫ്ഐ നിലപാടിനേയും പന്ന്യന്‍ രൂക്ഷമായി വിമര്‍ശിച്ചു
എസ്എഫ്ഐ ഒഴികെയുള്ള സംഘടനകള്‍ സമരം തുടരുന്നത് അവഗണിച്ച് നാളെ ക്ലാസ് തുടങ്ങാന്‍ ലോ അക്കാദമി മാനേജ്മെന്റ് ഒരുക്കം തുടങ്ങി. എസ്എഫ്ഐയും ഇതേ നിലപാടിലാണ്. ബിജെപി ഉള്‍പ്പെടെയുള്ള മറ്റുസംഘടനകളും ക്ലാസ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും.