വൈദികന് പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടാംപ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. രാവിലെ പേരാവൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് തങ്കമ്മ കീഴടങ്ങിയത്.
മുഖ്യപ്രതി ഫാദര്‍ റോബിനെ കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ സഹായിച്ചെന്നും ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമാണ് തങ്കമ്മയ്ക്കെതിരായ കുറ്റം. ഇവരുടെ മകളും കേസില്‍ പ്രതിയാണ്.