E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 03:00 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കൊട്ടിയൂർ പീഡനം: ശിശുക്ഷേമ സമിതി അംഗങ്ങളെയും പ്രതിചേർക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദികന്‍ പ്രതിയായ പീഡനക്കേസില്‍ ശിശുക്ഷേമസമിതി അംഗങ്ങളേയും പൊലീസ് പ്രതിചേര്‍ക്കും. ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ട കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചേക്കും. മഠങ്ങള്‍ റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടേണ്ടെന്നാണ് പൊലീസ് തീരുമാനം.

കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കന്യാസത്രീകളെ തേടി പൊലീസ് മഠങ്ങളില്‍ എത്തിയിരുന്നു. ഇവര്‍ മഠത്തില്‍ ഇല്ലെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മടങ്ങിപ്പോകുകയായിരുന്നു. മഠം റെയ്ഡ് ചെയ്ത് ഇവരെ ബലമായി കസ്റ്റഡിയിലെടുക്കേണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

അറസ്റ്റിനുമുന്‍പ് മുന്‍കൂര്‍ ജാമ്യം നേടിയെടുക്കാനാണ് കന്യാസ്ത്രീകളുടെ‍ ശ്രമം. കേസില്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ വയനാട് ശിശുക്ഷേമസമിതി അധികൃതരായ ഫാ. തോമസ് ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ക്കെതിരെ നാളെ നടപടിയുണ്ടാകും. ചുമതലകളില്‍നിന്ന് പുറത്താക്കുന്ന ഇവരെ പ്രതിചേര്‍ക്കാനാണ് പൊലീസ് തീരുമാനം.

അഞ്ചു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതിചേര്‍ത്താണ് പ്രതിപ്പട്ടിക തയാറാക്കിയത്. റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :