E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 04:39 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ആ അനിൽ ഞങ്ങളുടെ വിദ്യാർഥിയല്ല, ആ ഉത്തരത്തിന് ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-kidangoor-whats-ap
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കിടങ്ങൂർ∙ ആ അനിൽ ഈ സ്കൂളിൽ പഠിച്ചിട്ടേയില്ലെന്ന് കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പൽ കെ.സി.വിജയകുമാർ.നാലുമാസമായി വാട്സാപ്പിലൂടെ സ്കൂളിനെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം പരക്കുന്നതിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പ്രിൻസിപ്പൽ പരാതി നൽകി.ആറാം ക്ലാസിൽ സി ഡിവിഷനിൽ പഠിക്കുന്ന അനിൽ എന്ന വിദ്യാർഥിയുടെ ഉത്തരകടലാസ് എന്ന മട്ടിലാണ് വാട്സാപ് സന്ദേശം പരക്കുന്നത്. ഉത്തരക്കടലാസിൽ  ചോദ്യങ്ങൾക്കെല്ലാം പരിഹാസ്യരൂപേണയാണ് ഉത്തരം എഴുതിയിരിക്കുന്നത്.

നരസിംഹാവതാരം ആരുടേത് എന്ന ചോദ്യത്തിന് മോഹൻലാലിന്റേത് എന്നതാണ് ഉത്തരം. കർണനാൽ വധിക്കപ്പെട്ട ഭീമപുത്രന്റെ പേരെന്താണ് എന്ന ചോദ്യത്തിന് കടൽകചൻ എന്നാണുത്തരം. അഞ്ചിൽ പൂജ്യം മാർക്കും നൽകി ചുമന്ന മഷിയിൽ മിടുക്കൻ എന്നൊരു കമന്റും ഉത്തരകടലാസ് മൂല്യനിർണയം ചെയ്തയാൾ എഴുതിയിട്ടുണ്ട്.കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അനിൽ എന്നയാൾ ആറാംക്ലാസിൽ പഠിച്ചിട്ടില്ലെന്ന് റജിസ്റ്ററും രേഖകളുമായി പൊലീസിലും സൈബർ സെല്ലിലും എത്തി സ്കൂൾ അധികൃതർ. എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ ഇരുപത്തഞ്ചോളം വിദ്യാർഥികൾ ഉൾപ്പെടെ വൻവിജയം നേടിയ സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ആരോ മനഃപൂർവം വ്യാജമായി സന്ദേശമുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. നാടിന്റെ പലഭാഗങ്ങളിൽ നിന്നും സ്കൂൾ അധ്യാപകർക്ക് ഇതുസംബന്ധിച്ച് ഫോൺ വിളികളെത്തുന്നുണ്ട്. ഇൗ അനിൽ ഞങ്ങളുടേതല്ലെന്ന് മറുപടി പറഞ്ഞു മടുത്തു അധ്യാപകർ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :