E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികന് വീരമൃത്യു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു സൈനികരില്‍ മലയാളിയും. പാലക്കാട് കോട്ടായി പരുത്തിപ്പള്ളി സ്വദേശി ശ്രീജിത്ത് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഏഴു സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു സ്ത്രീയും കൊല്ലപ്പെട്ടു. പട്രോളിഗ് നടത്തുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. 

ബന്ദിപോര, കുല്‍ഗാം ജില്ലകളിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ ശക്തമായ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. പഴുതടച്ച സുരക്ഷ സംവിധാനത്തിനിടയിലും ജനവാസകേന്ദ്രങ്ങളില്‍ ഭീകരാക്രമണം തുടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഇന്ന് പുലര്‍ച്ചെ ഷോപിയാനിലുണ്ടായത്. അര്‍ധസൈനികവിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിന്‍റെ വാഹനങ്ങള്‍ക്ക് നേരെ പുലര്‍ച്ചെ 2.30നാണ് ആക്രമണമുണ്ടായത്. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ ഭീകരര്‍ സമീപത്തെ വനപ്രദേശത്തേക്ക് കടന്നുകളഞ്ഞു. സാരമായി പരുക്കേറ്റ സൈനികരെ ജമ്മുവിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ജനവാസകേന്ദ്രങ്ങളില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിക്കുന്നതായി രഹസ്യാന്വേഷണം ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തദ്ദേശവാസികളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനും അതിന്‍റെ മറവില്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബന്ദിപോരയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :