കേരളം ലക്ഷ്മി നായര്‍ക്കായി ഗൂഗിളില്‍ തിരയുന്നു. ലക്ഷ്മിനായരുടെ കുടുംബചിത്രം, മകന് മരുമകള്‍ എന്നിവയയുടെ വിശദാംശങ്ങള്‍ക്കായും ഗൂഗിളില്‍ തിരയുന്നവര്‍ നിരവധിയാണ്. ഗൂഗിള്‍ ട്രെന്‍ഡിന്റെ കണക്കുകളില്‍ ഈ തിരയല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
ലോ അക്കാദമി സമരം തുടങ്ങിയതുമുതല്‍ ഗൂഗിളില്‍ മലയാളി ലക്ഷ്മിനായരെ തിരയുകയാണ്. ലക്ഷ്മിനായര്‍ എന്ന വാക്കുപയോഗിച്ചുള്ള തിരയല്‍ ഇന്ത്യയിലും യുഎഇയിലുമാണ് കൂടുതല്‍. സിന്‍ഡിക്കറ്റ് ഉപസമതി യോഗം ചേര്‍ന്ന ജനുവരി 28 ന് തിരയല്‍ അതിന്റെ പരമാവധിയിലെത്തിയെന്ന് ഗൂഗിള്‍ ട്രെന്‍ഡ്സ് വ്യക്തമാക്കുന്നു.
എസ്എഫ്ഐ സമരം പിന്‍വലിച്ച ദിവസവും ഏറെപ്പേര്‍ ഗൂഗിളില്‍ ലക്ഷ്മിനായരെ തിരഞ്ഞു. കേരളത്തിന് തൊട്ടുപിന്നാലെ ലക്ഷ്മിനായര്‍ എന്ന വാക്ക് ഉപയോഗിച്ച് ഗൂഗിള്‍ ചെയ്തത് കര്‍ണാടകയാണ്. ലക്ഷ്മിനായര്‍ എന്ന വിഷയത്തിനു പുറകേ കൂടുതല്‍ പേര് മകന്, കുടുംബം, വിവാഹം ഇവയൊക്കെയാണ് ഗൂഗിളില്‍ അന്വേഷിച്ചത് . മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് നാടുകളിലും ഈ തിരയല്‍ തകര്‍ത്തു. അജ്മാനും ഷാര്‍ജയുമാണ് ലക്ഷ്മിനായരെ ഗൂഗിളില്‍ തിരഞ്ഞതില്‍ ആദ്യസ്ഥാനങ്ങളിലുള്ളതെന്നും ട്രന്‍ഡ്സില്‍ നിന്ന് വ്യക്തം.