E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 11:23 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കനകമലക്കേസ്‌: എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യാന്തര ഭീകരസംഘടനയായ ഐഎസ് ബന്ധമുള്ളവർ കനകമലയിൽ ഒത്തുചേർന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. 8 പേർക്കെതിരെയാണ് കുറ്റപത്രം. പ്രതികളിലൊരാളായ മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കി.കണ്ണൂർ കനകമലയിൽ ഒത്തുചേർന്ന് വിവിധ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ഐഎസ് അനുഭാവമുള്ളവരെ കഴിഞ്ഞ ഒക്ടോബറിലാണ് എൻഐഎ പിടികൂടിയത്. രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ഒരു പൊലീസുദ്യോഗസ്ഥനെയും വധിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്ന് എൻഐഐ കണ്ടെത്തിയിരുന്നു.

 കൊച്ചിയിൽ ജമാ അത്തെ ഇസ്ലാമിയുടെ സമ്മേളനത്തിലേക്ക് വാഹനമിടിച്ചു കയറ്റി ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടതായി കണ്ടെത്തി.  കനകമലയിൽ യോഗം ചേർന്നവരും സമൂഹമാധ്യമങ്ങളിലൂടെ ഇതിൽ പങ്കാളികളായവരുമടക്കം 15 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇതിൽ 8 പേർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മൻസീത്, സ്വാലിഹ് മുഹമ്മദ്, റഷീദ് അലി, എൻ.കെ റംഷാദ് , ഷഹ്വാൻ, എൻ.കെ ജാസിൻ, സജീർ മംഗലശേരി, സുബ്ഹാനി ഹാജാ മൊയ്തീൻ എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ യുഎപിഎ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. അഞ്ചാം പ്രതി മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കി. കേസിൽ പിടിയിലായ മറ്റ് 6 പേർക്കെതിരെ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. 

സമീർ അലി എന്ന പേരിൽ ഫേസ്ബുക്ക് ഐഎസ് അനുകൂല സന്ദേശങ്ങളിടുന്ന സജീർ മംഗലശേരിയെ പിടികൂടാനായിട്ടില്ല.   സുബ്ഹാനി ഹാജ് മൊയ്തീന്‍ െഎഎസിനുവേണ്ടി യുദ്ധം ചെയ്തയാളെന്ന് ന്‍െഎഎ വ്യക്തമാക്കിയിരുന്നു. 2015 ഏപ്രിലിൽ ഇറാഖിലെത്തി ആയുധപരിശീലനം നേടിയ േശഷം മൊസൂളിലെ യുദ്ധമേഖലയിലാണ് സുബ്ഹാനി ഐഎസിൻറെ സൈനികനായതെന്ന് കുറ്റപത്രത്തിലുണ്ട്. കേസിൽ അറസ്റ്റുണ്ടായി 180ദിവസം പിന്നിടുന്ന സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം ഒഴിവാക്കാനാണ് കുറ്റപത്രം സമർപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :