പട്ടം ഗേൾസ് സ്കൂളിലെ പത്താം ക്ലാസുകാരി കാവേരിക്കൊരു മോഹമുണ്ട്. പഠിച്ച് വലിയൊരു ഐ പി എസുകാരിയാകണം. അതിനുപക്ഷേ അപൂർവ രോഗത്തോടു മല്ലിടുന്ന കാവേരിയെ നന്മയുള്ളവർ സഹായിക്കണം.
കാവേരിയുടെ മുഖത്ത് ഇന്നീ പുഞ്ചിരിയില്ല. എട്ടു വർഷമായി കിടക്കയിൽ തളച്ച രോഗത്തോടുള്ള പകപ്പു മാത്രമാണ് കണ്ണുകളിൽ.ശരീരത്തിലെ വിവിധ ഭാഗങ്ങളിലൂടെ രക്തസ്രാവം ഉണ്ടാക്കുന്ന ഐ ടി പി എന്ന അപൂർവ്വ രോഗാവസ്ഥയാണ് ഈ 15 കാരിക്ക്. ഒപ്പം അണുബാധ തലച്ചോറിലേയ്ക്കും വ്യാപിച്ചതോടെ അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. പക്ഷേ കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലേറെയാണ് ചെലവുകൾ.സ്വന്തമായുണ്ടായിരുന്ന രണ്ടരസെന്റും കൊച്ചുകൂരയും മകളുടെ ചികിത്സയ്ക്കായി പണയത്തിലും.
ഇപ്പോഴും ഉള്ളിലൊരുമോഹമുണ്ടിവൾക്ക്. നന്മ വറ്റാത്തവർ കൂട്ടിനുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കാവേരിയും കുടുംബവും.
ശ്രീകല എസ്
AC NO-67229489776
IFSC CODE-SBTR 0000288
എസ് ബി ടി ശ്രീകാര്യം ബ്രാഞ്ച്