മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിളയ്ക്ക് നാല്‍പ്പത്തഞ്ചാം പിറന്നാള്‍ കേരളത്തില്‍. രാവിലെ അട്ടപ്പാടിയിലെ ശാന്തിഗ്രാമത്തിലെത്തിയ ഇറോമിന് ഊഷ്മള സ്വീകരണം ലഭിച്ചു. ഒരുമാസം അവര്‍ ഇവിടെ കഴിയും.
തിരഞ്ഞെടുപ്പുതോല്‍വി ഉലച്ചെങ്കിലും തളര്‍ത്തിയില്ലെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് പൗരാവകാശ പോരാട്ടങ്ങളിലെ ഇതിഹാസം ആദ്യമായി കേരളത്തിലെത്തിയത്. അതും പിറന്നാള്‍ ദിനത്തില്‍. കോയമ്പത്തൂരില്‍ വിമാനമിറങ്ങിയശേഷം കാറില്‍ അട്ടപ്പാടിയിലേക്ക്. ഇവിടെ സാമൂഹ്യപ്രവര്‍ത്തക ഉമ പ്രേമന് നടത്തുന്ന ശാന്തിഗ്രാമത്തിലാണ് ഇറോമിന്റെ താമസം. പിറന്നാളിന് ആഘോഷങ്ങളൊന്നുമില്ല. കേരളത്തിലേക്ക് വരാനുള്ള കാരണം തിരക്കിയപ്പോള്‍ മറുപടി ഇങ്ങനെ.
മണിപ്പൂരില്‍ ബിജെപി അധികാരം പിടിച്ചത് കയ്യൂക്കും പണക്കരുത്തും കൊണ്ടാണെന്ന് ഇറോം വീറോടെ പറയുന്നു. മണിപ്പൂര്‍ ജനത വൈകാതെ യാഥാര്‍ഥ്യത്തിലേക്ക് ഉണരുമെന്നും. ഒരുമാസം ശാന്തിഗ്രാമത്തില്‍ സമാധാനത്തോടെ കഴിയുക. ഭാവിയിലേക്കുള്ള ഊര്‍ജം സംഭരിച്ച് പോരാട്ടങ്ങളുടെ അടുത്തപടി ചവിട്ടുക. ഇതാണ് ഇറോമിന്റെ ഇപ്പോഴത്തെ ലക്ഷ്യം.