E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ജിഷ്ണുവിന്റെ പോസ്റ്റ്മോർട്ടത്തിലെ വീഴ്ചകളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചതായി ആക്ഷേപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണുവിന്റെ പോസ്റ്റ്മോർട്ടത്തിലെ വീഴ്ചകളെക്കുറിച്ചുള്ള അന്വേഷണം ആരോഗ്യവകുപ്പ് അട്ടിമറിച്ചതായി ആക്ഷേപം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസും കുടുംബവും അറിയിച്ചില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാൽ വിദഗ്ധ പോസ്റ്റുമോർട്ടം വേണമെന്ന് പഴയന്നൂർ എസ്.ഐ ആവശ്യപ്പെടുന്ന ശബ്ദരേഖ ജിഷ്ണുവിന്റെ കുടുംബം പുറത്തുവിട്ടു. 

തൃശൂർ മെഡിക്കൽ കോളജിലെ മൂന്നാം വർഷ പി.ജി.ഡോക്ടറാണ് ജിഷ്ണുവിന്റെ പോസ്റ്റുമോർട്ടം നടത്തിയത്. ഇത് വീഴ്ചയാണെന്നും ശരീരത്തിലെ പല മുറിവുകളും രക്തപ്പാടുകളും പോസ്റ്റുമോർട്ടത്തിൽ മറച്ചുവെച്ചെന്നും കാട്ടി ജിഷ്ണുവിന്റെ അമ്മ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ജോയിന്റെ ഡി.എം.ഇ അന്വേഷിച്ചെങ്കിലും പോസ്്റ്റുമോർട്ടത്തിൽ വീഴ്ചയൊന്നുമില്ലെന്നാണ് കണ്ടത്തൽ. ജിഷ്ണുവിന്റെ മരണത്തിൽ സംശയമോ ദുരൂഹതയോ ഉള്ളതായി പോസ്റ്റുമോർട്ടത്തിന് മുൻപ് പൊലീസോ കുടുംബമോ അറിയിച്ചിരുന്നില്ല. അതുകൊണ്ടാണ് പി.ജി ഡോക്ടറെ ചുമതലപ്പെടുത്തിയത്. ഇതിൽ തെറ്റില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ജിഷ്ണുവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ മരണത്തിൽ ദുരൂഹരതയുള്ളതായി പൊലീസിനെയും ഡോക്ടർമാരെയും അറിയിച്ചിരുന്നുവെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്. ഇക്കാര്യം ശരിയാണെന്നും വിദഗ്ദ പോസ്റ്റുമോർട്ടം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അന്ന് കേസ് അന്വേഷിച്ച പഴയന്നൂര് എസ്. ഐയുടെ ഈ ഫോൺ സംഭാഷണം വ്യക്തമാക്കുന്നു. 

ജിഷ്ണുവിന്റെ ബന്ധു. ഈ കേസിൽ ദുരൂഹതയുണ്ടെന്നും വിദഗ്ദ പോസ്റ്റുമോർട്ടം വേണമെന്നും ഞാൻ അന്ന് സാറിനോട് പറഞ്ഞിരുന്നില്ലേ? പഴയന്നൂർ എസ്.ഐ ഉണ്ടായിരുന്നു. അക്കാര്യം വ്യക്തമായി ഞാൻ എഴുതിയിരുന്നു. ഡോക്ടറെ കണ്ട് പറഞ്ഞിട്ടുമുണ്ട്. 

വിദഗ്ദ പോസ്റ്റുമോർട്ടം വേണമെന്ന് ആവശ്യപ്പെട്ടെന്ന് പൊലീസും ഇല്ലെന്ന് ആരോഗ്യവകുപ്പും പറയുന്നതോടെ ഒരുവിഭാഗം കള്ളം പറയുന്നൂവെന്ന് വ്യക്തമാണ്. കേസിന്റെ ആദ്യഘട്ടത്തിൽ വീഴ്ചയോ അട്ടിമറനീക്കമോ ഉണ്ടായെന്നതിന് മറ്റൊരു തെളിവാണിതെന്നും വലയരുത്തുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :