E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കൊട്ടിയൂര്‍ പീഡനം; സിസ്റ്റര്‍ ഒഫീലിയയുടെ അറസറ്റ് ഹൈക്കോടതി തടഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ എട്ടാം പ്രതി സിസ്റ്റര്‍ ഒഫീലിയയുടെ അറസറ്റ് ഹൈക്കോടതി തടഞ്ഞു..കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്തദിവസങ്ങളായി കണ്ണൂര്‍ ‍, വയനാട് കോടതികള്‍ പരിഗണിക്കും. ശിശുക്ഷേമസമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഫാ.തോമസ് തേരകത്തേയും സി.ബെറ്റി ജോസിനേയും കേസില്‍ പ്രതിചേര്‍ക്കും. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ.തോമസ് തേരകത്തേയും സി.ബെറ്റി ജോസിനേയും പ്രതിചേര്‍ക്കുന്നതിനുമുമ്പുതന്നെ ഇരുവരും വയനാട് ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. ശിശുക്ഷേമ സമിതി അധ്യക്ഷനായ ഫാ.തോമസ് തേരകത്തേയും സമിതി അംഗം സി.ബെറ്റിയേയും ജുഡീഷ്യല്‍ പദവിവഹിക്കുന്നവരായതിനാല്‍ പ്രതിചേര്‍ക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.ഇവരെ പുറത്താക്കി ഉത്തരവിറങ്ങി അറസ്റ്റ് നടപടികള്‍ ആരംഭിച്ചതോടെ ഇരുവരും മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം പത്തായി. 

വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലെ സൂപ്രണ്ട് സി.ഒഫീലിയയെ വെള്ളിയാഴ്ച വരെ അറസ്റ്റുചെയ്യരുതെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടല്‍. എഴുപത്തിയെട്ട് വയസുള്ള തന്‍റെ അറസ്റ്റ് ഒഴിവാക്കണമെന്ന് സി.ഒഫീലിയ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ മൂന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍ ഇന്നലെ തലശേരി അഡീഷനല്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതും ഉടന്‍ കോടതി പരിഗണിക്കും. 

ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കുംചേരിയെ നാളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിക്കും. കേസില്‍ നിയമനടപടികളിലേക്ക് കടക്കാതെ ഒളിവില്‍ കഴിയുന്ന രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :