പൊതുനിരത്തിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട് ആറു ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് മുഖ്യപ്രതി പൾസർ സുനിയെ പൊലീസ് നാടകീയമായി പിടികൂടിയത്. കീഴടങ്ങനാനെത്തിയ സുനിയേയും വിജീഷിനെയും കോടതിയിലെ പ്രതിക്കൂട്ടിൽനിന്നാണ് മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്. പൾസർ സുനിയുടെ അറസ്റ്റിൽ പൊലീസിനെ അഭിനന്ദിച്ച് സിനിമാപ്രവർത്തകർ രംഗത്തെത്തി.
മഞ്ജു വാരിയർ
നടിക്കു നേരെയുണ്ടായ അതിക്രമം ആസൂത്രിതമെന്ന് ആവർത്തിച്ച് മഞ്ജു വാരിയർ. പ്രതിയെ പിടിച്ചതിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും മഞ്ജു പ്രതികരിച്ചു.
നിവിൻ പോളി
കേരളാ പൊലീസിനൊപ്പം
നവ്യ നായര്‍
ഞങ്ങൾ സുഹൃത്തുക്കളെല്ലാം സന്തോഷത്തിലാണ്. നന്ദി കേരള പൊലീസ്, ഇനി ലഭിക്കേണ്ടത് നീതി.
അനൂപ് മേനോൻ
കേരള പൊലീസിന് അഭിനന്ദനങ്ങൾ. അവനെ രക്ഷപ്പെടാൻ അനുവദിക്കരുത്. ഇങ്ങനെയൊരു ക്രൂരനായ ക്രിമിലന് വേണ്ടി ദയവ് ചെയ്ത് ആരും മനുഷ്യാവകാശനിയമം പറഞ്ഞ് വരരുത്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയപരമായോ സൈദ്ധാന്തികമായോ ഒരു പരിഗണനയും നൽകരുത്. ഇപ്പോൾ അതിനുള്ള സമയമല്ല.
സരയൂ
ആ നിമിഷം വളരെ ഇഷ്ടപ്പെട്ടു. കേരള പൊലീസിനെ ആത്മാർഥമായി അഭിനന്ദിക്കുന്നു. അവരെ കൂടുതൽ വിശ്വസിക്കുന്നു.
ആഷിക് അബു
ജനമനഃസാക്ഷി കൊടുത്ത കൊട്ടേഷനാ.. ഒന്ന് ക്ഷെമി !
ബോബൻ സാമുവൽ
ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലേ ക്ഷമിക്കു മാമൻമാരെ
ഭാഗ്യലക്ഷ്മി
കോടതിയില്‍ നിന്ന് പള്‍സര്‍ സുനിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ പോലീസുകാരോട് ബഹുമാനം തോന്നുന്നു. കേരളത്തിലെ പോലീസുകാരെക്കുറിച്ചോര്‍ത്ത് തനിക്ക് അഭിമാനമുണ്ട്. അവനെ ഇഞ്ചിഞ്ചായി ചതയ്ക്കണം. നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നത്.
സുജിത് വാസുദേവ്
കേരള പൊലീസിന് സല്യൂട്ട്. സുനി ഒരിക്കലും മറ്റൊരു ഗോവിന്ദച്ചാമി ആകില്ല എന്നു വിചാരിക്കുന്നു.