കൊച്ചിയില്‍ യുവനടി അക്രമത്തിനിരയായതില്‍ ശക്തമായി പ്രതിഷേധിച്ച് ചലച്ചിത്രമേഖല. സംഭവത്തില്‍ പ്രതിഷേധവും നടിക്ക് പിന്തുണയും അറിയിച്ച് സിനിമാതാരങ്ങളും സംവിധായകരും രംഗത്തെത്തി.
നേരിടേണ്ടി വന്ന ദുരന്തം മറച്ച് വയ്ക്കാതിരുന്ന നടിയുടെ മനക്കരുത്തിനെ അഭിനന്ദിച്ചായിരുന്നു പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
യുവനടിക്കെതിരേയുണ്ടായ ആക്രമണത്തിൽ റിമ കല്ലിങ്കലും ശക്തമായി പ്രതികരിച്ചു.
ഇന്നുനിന്റെ ധൈര്യത്തിന് മുന്നില്‍ നീ പതിവിലും സുന്ദരിയായിരിക്കുന്നുവെന്നായിരുന്നു ഉണ്ണിമുകുന്ദന്റെ പ്രതികരണം.
ആണ്‍കുട്ടികളെ മര്യാദയും പെണ്‍കുട്ടികളെ കരാട്ടയും പഠിപ്പിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് സംവിധായകന് ജൂഡ് ആന്റണി ജോസഫ്.
കൂടുതല്‍ താരങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് വഴിവയ്ക്കുന്നത്