E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 02:59 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അപൂർവരോഗം പിടിപെട്ട പത്തുവയസുകാരി സഹായംതേടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശരീരത്തിന്‍റെ പ്രതിരോധസംവിധാനം തന്നെ ശത്രുവായപ്പോള്‍ തളര്‍ന്നുവീണുപോയ ഫാത്തിമ എന്ന പത്തു വയസുകാരിയെക്കുറിച്ചാണ് ഈ വാര്‍ത്ത. സ്വന്തം കുട്ടികളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒാരോ മാതാപിതാക്കള്‍ക്കും ഫാത്തിമ നൊമ്പരമാകും. 

ഫാത്തിമയെ കാണാനെത്തിയപ്പോള്‍ അവളുടെ ഈ ദയനീയ ചിത്രം മനസില്‍ നിറച്ചത് നൊമ്പരമായിരുന്നു. മകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യങ്ങള്‍ക്ക് മുന്‍പേ ബാപ്പ റഫീഖ് സ്വന്തം മൊബൈലിലെ ഒരു വീഡിയോ ഞങ്ങള്‍ക്ക് വച്ചുനീട്ടി ഇങ്ങനെയായിരുന്നു ഫാത്തിമ.

മകള്‍ രോഗിയായപ്പോള്‍ ഗള്‍ഫില്‍ ഡ്രൈവറായിരുന്ന ബാപ്പ റഫീഖ് ജോലി ഉപേക്ഷിച്ചു. എട്ടാം വയസില്‍ പ്രമേഹബാധിതയാണെന്ന് കണ്ടെത്തിയ മകള്‍ക്ക് പല ആശുപത്രികളില്‍ ചികില്‍സ നല്‍കി. ഒരുനാള്‍ കുട്ടിയുടെ ചിരിമാഞ്ഞു. ബോധംമറഞ്ഞ മകളില്‍ ഒാട്ടോ ഇമ്മ്യൂണ്‍ എന്‍സെഫലൈറ്റിസ് എന്ന അപൂര്‍വരോഗം കണ്ടെത്തിയത് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരാണ്. ശരീരത്തിന്‍റെ പ്രതിരോധസംവിധാനം തന്നെ ശരീരത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അപൂര്‍വ അവസ്ഥ. ഉള്ളതെല്ലാം വിറ്റുപെറുക്കി. നാട്ടുകാരും ബന്ധുക്കളും സഹായിച്ചു. ചികില്‍സ നടന്നു. ഇതുവരെ മുപ്പത് ലക്ഷത്തോളമായ ചികില്‍സാചെലവില്‍ ആശുപത്രി അധികൃതര്‍ ആറരലക്ഷം രൂപയുെട ഇളവ് നല്‍കി. 

കണ്ണുതുറന്നാണെങ്കിലും ഒാര്‍മകള്‍ മറ്റെങ്ങോ ആണ്. കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസം ഡോക്ടര്‍മാര്‍ക്കുണ്ട്. അതിന് ഇനി വേണ്ടത് ഈ വാര്‍ത്തകാണുന്നവരുടെയെല്ലാം കൈത്താങ്ങാണ്. മുടിക്കല്‍ എസ്.ബി.ടി. ശാഖയിലെ 67058822438 എന്ന അക്കൗണ്ടിലേക്ക് സഹായങ്ങള്‍ എത്തിക്കാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :