E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ചലച്ചിത്രസംവിധായകന്‍ ദീപന്‍ അന്തരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചലച്ചിത്രസംവിധായകന്‍ ദീപന്‍ കൊച്ചിയില്‍ അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികില്‍സയിലായിരുന്നു. പുതിയമുഖം എന്ന ചിത്രത്തിലൂടെയാണ് മുന്‍നിരസംവിധായകര്‍ക്കിടയില്‍ ദീപന്‍ ചുവടറുപ്പിച്ചത്. 

2009ല്‍ പുറത്തിറങ്ങിയ പുതിയമുഖം നേടിയ വിജയം ദീപന്‍ എന്ന യുവസംവിധായകന് കിട്ടിയ അംഗീകാരംകൂടിയായിരുന്നു. മലയാളത്തിന് അത്രപരിചിതമല്ലാത്ത അവതരണശൈലിയായിരുന്നു ആക്ഷന്‍ചിത്രത്തെ ശ്രദ്ധേയമാക്കിയത്. സ്റ്റണ്ട് മാസ്റ്ററുടെയും ഡ്യൂപ്പിന്റെയും കഥയുമായി ഹീറോ, കാലികവിഷയങ്ങളുമായി ഡോള്‍ഫിന്‍സ് തുടങ്ങിയ ചിത്രങ്ങളും ദീപന്റെ മികവിന് സാക്ഷ്യങ്ങളായി. ഡബ്ബിങ് കലാകാരിയും നടിയുമായ അമ്മ ആനന്ദവല്ലിയുടെ വഴിപിന്തുടര്‍ന്നാണ് ദീപന്‍ സിനിമയിലെത്തുന്നത്. ഷാജി കൈലാസിന്റെ ശിഷ്യത്വത്തിലായിരുന്നു സംവിധാനപഠനം. 

ഗുരുവിന്റെ മാതൃകയില്‍ 2003ല്‍ ലീഡര്‍ എന്ന രാഷ്ട്രീയചിത്രം സംവിധാനം ചെയ്തായിരുന്നു അരങ്ങേറ്റം. എ.കെ.സാജന്റെ തിരക്കഥയില്‍ സത്യ എന്ന ജയറാംചിത്രമാണ് അവസാനം സംവിധാനം ചെയ്തത്. ഇതിന്റെ റിലീസിങ് ഒരുക്കങ്ങള്‍ക്കിടെയാണ് ജീവിതത്തില്‍നിന്നുള്ള മടക്കം. മുമ്പ് രണ്ടുതവണ രോഗത്തെ തോല്‍പ്പിച്ച് തിരിച്ചെത്തിയതുപോലെ ഇത്തവണയും സംഭവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദീപന്റെ കുടുംബവും സുഹൃത്തുക്കളും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :