സിനിമയിലെ നായകനെ അനുകരിച്ച് വിദ്യാർഥി എടുത്തെറിഞ്ഞ ആയുധം കണ്ണിൽ തറച്ചു വിദ്യാർഥിനിക്കു കാഴ്ച നഷ്ടപ്പെട്ടു. ആലപ്പുഴ മാരാരിക്കുളം പെള്ളേത്തൈ ഗവ. ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി രോഷ്നമേരി (ഒൻപത്) ആണു വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു ചികിൽസയിൽ കഴിയുന്നത്.
‘പുലിമുരുകൻ’ സിനിമയിൽ മോഹൻലാൽ പുലിയെ കൊല്ലാൻ ആയുധം എറിയുന്നതിനെ അനുകരിച്ചു പത്താം ക്ലാസ് വിദ്യാർഥി കൂർത്ത കമ്പി എറിഞ്ഞപ്പോഴാണു വഴിതെറ്റി റോഷ്ന മേരിയുടെ കണ്ണിൽ കൊണ്ടത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ച റോഷ്നയുടെ കണ്ണിന് 22 തുന്നലുകളുണ്ട്. കോർണിയ, റെറ്റിന എന്നിവയിലൂടെ കമ്പി തുളച്ചുകയറി തുരുമ്പിന്റെ തരികൾ കണ്ണിൽ അടിഞ്ഞതായാണു സ്കാനിങ്ങിൽ വ്യക്തമായത്.
മത്സ്യത്തൊഴിലാളിയായ ജോൺ ഡിക്സനു മകളുടെ ചികിൽസയ്ക്കു പണം കണ്ടെത്താൻ കഴിയുന്നില്ല. സുമനസ്സുകളുടെ സഹായത്തിനായി എസ്ബിഐ കലവൂർ ബാങ്കിൽ റോഷ്ന മേരിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 33961176829. ഐഎഫ്എസ് കോഡ്: എസ്ബിഐഎൻ–0008622.