ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഏകദിന സത്യഗ്രഹം. പ്രമുഖ ഗാന്ധിയൻ പി ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്ത സത്യഗ്രഹത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് പരാജയരെന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സത്യഗ്രഹം. ആലപ്പുഴ ജില്ലയിൽ തുടർച്ചയായി മൂന്നു കൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധത്തിനായി സ്വന്തം മണ്ഡലമായ ഹരിപ്പാട് തിരഞ്ഞെടുത്തത്. മാവേലിക്കര ഭദ്രാസനാധിപൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് ഉൾപ്പെടെ നിരവധി പ്രമുഖർ പിന്തുണയുമായെത്തി. സർക്കാർ ജനങ്ങളോടുള്ള പ്രാഥമിക ഉത്തരവാദിത്തം മറന്നെന്ന് സത്യഗ്രഹ വേദിയിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു
ഇടതു സര്ക്കാര് അധികാരത്തിൽ വന്ന ശേഷമുണ്ടായ 13 രാഷ്ട്രീpയ കൊലപാതകങ്ങളിൽ നാല് എണ്ണവും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ജനദ്രോഹ നടപടി ഉയർത്തിക്കാട്ടി തുടർ സമരങ്ങൾ നടത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി