മുൻ മന്ത്രി എ.കെ ശശീന്ദ്രനൊപ്പം നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ദുരുദ്ദേശപരമായി പ്രചരിപ്പിച്ചെന്ന പരാതിയിൽ മാധ്യമസ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർക്കെതിരെ കേസെടുത്തു. പരപ്പനങ്ങാടി സ്വദേശിയാണ് പരാതിക്കാരി
മന്ത്രിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങളാണ് അശ്ലീല പരാമർശങ്ങളോടെ പ്രചരിപ്പിച്ചത്. മാധ്യമ ചർച്ചക്കിടെ മന്ത്രിയുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടൻ മാധ്യമ സ്ഥാപനത്തിന്റെ എം.ഡി ഇതേ ചിത്രം ഉയർത്തിക്കാട്ടിയതായും പറയുന്നു. പെൺകുട്ടി സഹോദരനൊപ്പമെത്തി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.
കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് മന്ത്രിയുടെ രാജിക്ക് പിന്നാലെ ട്രോളുകളായി പ്രചരിക്കപ്പെട്ടത്. പെൺകുട്ടിയും മന്ത്രിയും മാത്രമുളള ഭാഗം അടർത്തി മാറ്റിയാണ് ഉപയോഗിക്കപ്പെട്ടത്. മന്ത്രിയുമായി ഫോൺസംഭാഷണം നടത്തിയത് ഈ പെൺകുട്ടിയാണന്ന് തെറ്റിദ്ധരിപ്പിക്കാൻ പോലും ശ്രമം നടന്നൂവെന്നാണ് പരാതി.