നോട്ടുനിരോധനത്തിന് ശേഷമെത്തുന്ന ആദ്യബജറ്റില്‍ വിനോദസഞ്ചാര മേഖലയെ ആശ്രയിക്കുന്ന വ്യാപാരി സമൂഹം വലിയ കണക്കുകൂട്ടലിലാണ്. നികുതി ഇളവുകളും പൈതൃക സ്മാരകങ്ങളായ കെട്ടിടങ്ങള്‍ക്കായുള്ള പ്രത്യേക പദ്ധതികളും ബജറ്റില്‍ ഇടംനേടുമെന്ന പ്രതീക്ഷയും വ്യാപാരികള്‍ക്കുണ്ട്.
വരുമാനനികുതിയിലെ ഇളവുകള്‍ക്കും പൈതൃകസ്മാരകങ്ങളായ കെട്ടിടങ്ങള്‍ക്കായുള്ള പ്രത്യേകപദ്ധതികളും പ്രഖ്യാപിക്കപ്പെട്ടാല്‍ വിനോദസഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ചിലര്‍ക്കുണ്ട്.
ബജറ്റിനെക്കുറിച്ചറിയില്ല. പക്ഷെ നോട്ടുനിരോധനം ബുദ്ധിമുട്ടിച്ചുവെന്ന് ഹോളണ്ടില്‍നിന്നുള്ള വെറോണിക്ക.