കമല്‍, എംടി വിവാദങ്ങളില്‍ എ.എന്‍.രാധാകൃഷ്ണനും സി.കെ.പത്മനാഭനുമെതിരെ ബിജെപി നടപടിയെടുക്കാനിടയില്ല. വിവാദങ്ങള്‍ അവസാനിച്ചെന്നും നിലവിലെ രാഷ്ട്രീയസാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കോട്ടയത്ത് തുടരുന്ന സംസ്ഥാനസമിതി യോഗത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിക്കെതിരെ നടത്തുന്ന പ്രസ്താവനകൾ അസഹിഷ്ണതയിൽ നിന്നാണ്. കലോൽസവ വേദിയിൽ പോലും ബി ജെ പി യെ അദ്ദേഹം വെറുതെ വിടുന്നില്ല. ആശയപരമായി പ്രധാനമന്ത്രിയെ നേരിടാൻ സി പി എമ്മിന് കഴിയുന്നില്ലെന്നും വിവാദങ്ങളുണ്ടാക്കാനാണ് സി പി എമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.