E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 03:06 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

മുഖ്യമന്ത്രിയുടെ നാട്ടിലെ കൊലപാതകങ്ങള്‍ സജീവചര്‍ച്ചയാക്കാന്‍ ബിജെപി ഒരുങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുഖ്യമന്ത്രി പിണറായി വിജയന്‍റെ  നാട്ടില്‍ തുടര്‍ച്ചയായി കൊലപാതകങ്ങള്‍ അരങ്ങേറുന്നത് സജീവചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ട് ബിജെപി. ആര്‍‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷിന്‍റെ കൊലപാതകത്തിലും സാഹചര്യത്തെളിവുകള്‍ സി.പി.എമ്മിന് എതിരാണ്. കലോല്‍സവ ദിവസത്തെ കൊലപാതകവും ഹര്‍ത്താലും ഒഴിവാക്കാമായിരുന്നു എന്ന  അഭിപ്രായമാണ് ഒരുവിഭാഗം  നേതാക്കള്‍ക്കുള്ളത്. 

കൊലപാതകജില്ലയെന്ന് പേരുകേട്ട കണ്ണൂരിന്‍റെ കുപ്രിസിദ്ധി ഊട്ടിയുറപ്പിച്ചാണ് കലോല്‍സവനാളിലെ കൊലപാതകം. ബിജെപിയുടെ പന്ത്രണ്ടു മണിക്കൂര്‍  ഹര്‍ത്താലില്‍  അക്രമങ്ങള്‍ ഉണ്ടായില്ലെങ്കിലും കലോല്‍സവത്തിനെത്തിയവരെ നന്നായി ബുദ്ധിമുട്ടിച്ചു.വിലാപയാത്രയുമായി ബന്ധപ്പെട്ടുണ്ടായ  സംഘര്‍ഷസാധ്യതകളും ഒഴിവാക്കേണ്ടതായിരുന്നെന്നാണ് പൊതുനിലപാട്.സന്തോഷിന്‍റെ കൊലപാതകത്തില്‍ പങ്കില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയ പി.ജയരാജന്‍ കൊലപാതകം കുടുംബവഴക്കുമൂലമെന്നും പറഞ്ഞുവെച്ചു. 

സന്തോഷിന്‍റെ കൊലപാതകത്തില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്ന്  സൂചനയുണ്ടെങ്കിലും അന്വേഷണഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന കൊലപാതകം ഉയര്‍ത്തി സിപിഎമ്മിനേയും സര്‍ക്കാരിനേയും കടന്നാക്രമിക്കാന്‍ ബിജെപി ലക്ഷ്യമിടുമ്പോള്‍ പൊലീസും സമ്മര്‍ദത്തിലാകും.കേസന്വേഷണത്തില്‍ കേന്ദ്രഏജന്‍സികളുടെ ഇടപെടലിനെക്കുറിച്ചാണ് ബിജെപി ആലോചിക്കുന്നത്. അതിനുമുമ്പുതന്നെ കൊലപാതകത്തിലെ കുറ്റവാളികളെ കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :