കേരളത്തില്‍ ട്രഞ്ച് സംവിധാനത്തിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കണ്ണൂര്‍ ഇരിട്ടിയിലെ ബാരാപോള്‍ പദ്ധതി വേനല്‍ കടുത്തത്തോടെ നിലക്കുന്നു. കുടകില്‍ നിന്ന് ഉല്‍ഭവിക്കുന്ന ബാരാപോള്‍ പുഴയില്‍ നിരൊഴുക്ക് കുറഞ്ഞതോടെയാണ് വൈദ്യുതി ഉല്‍പ്പാദനം തടസപ്പെട്ടത്.
തടയിണകള്‍ നിര്‍മിക്കാതെ പുഴക്ക് കുറുകെ കനാല്‍ കീറി വെള്ളം ഒഴുക്കിക്കൊണ്ടുപോയി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്കാണ് ബാരാപോളില്‍ രൂപംകൊടുത്തത്. മഴക്കാലം ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചതെങ്കിലും പുഴയിലെ ജലസമ്പത്ത് മൂലം വേനലിലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വേനല്‍ കനത്തതോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞു. ഇപ്പോള്‍ ഒരു ജനറേറ്റര്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതും ദിവസങ്ങള്‍ക്കുള്ളില്‍ നിലക്കും.
121 കോടി രൂപ ചെലവിട്ടാണ് മിനി ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യമാക്കിയത്.36 ദശലക്ഷംവാള്ട്ട് വൈദ്യുതി പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കാനായിരുന്നു പദ്ധതിയുടെ ലക്ഷ്യം.കനാലിന്റെ മുകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികളും ബാരാപോളില്‍ പൂര്‍ത്തിയായി. ജലദൗര്‍ലഭ്യം മൂലം പുഴയിലെ ജലത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് തടസപ്പെട്ടാലും സോളാര്‍ വൈദ്യുതിയിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.