E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അരങ്ങൊഴിഞ്ഞത് അരനുറ്റാണ്ടിന്റെ രാഷ്ട്രീയപെരുമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അരനുറ്റാണ്ടിന്റെ രാഷ്ട്രീയപെരുമയാണ് ഇ.അഹമ്മദിനൊപ്പം നാടു നീങ്ങുന്നത്. ദേശീയ മുസ്‌ലിം പാരമ്പര്യത്തിലേക്ക് സ്വാതന്ത്ര്യാനന്തര േകരളം ചേർത്തുവെച്ച അപൂർവമായ പേരുകളിലൊന്നായിരന്നു ഈ കണ്ണൂർക്കാരൻ. മുസ്ലിം ലീഗിന്റെ രാഷ്ട്രീയസ്വത്വം സമൂദായത്തിന്റെ പേരിൽ ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെയും പാർട്ടിയുടെ ഉത്തരം അഹമ്മദായിരുന്നു. സുലൈമൻസേട്ടും ബനാത്ത് വാലയും ലീഗിന്റെ ഉജ്വലങ്ങളായ ദേശീയമുഖങ്ങൾ. സേട്ട് പാർട്ടി വിട്ടപ്പോൾ ബനാത്ത് വാലയെത്തി. ബനാത്ത് വാല മരിച്ചപ്പോൾ പാർട്ടി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മറ്റൊരു പേര് ലീഗിനുണ്ടായിരുന്നില്ല. സംസ്ഥാനഅധ്യക്ഷന് ‍ പാർട്ടിയിൽ പ്രാമുഖ്യമേറുന്ന ലീഗ് രാഷ്ട്രീയശൈലിയിൽ , അഹമ്മദും മുന്‍ഗാമികളുടെ വഴിയെ തന്നെ സഞ്ചരിച്ചു, പാർ്ട്ടിക്കാർക്കാകെ പ്രിയങ്കരനായി. 

67ലായിരുന്നു മുഖ്യധാരാതിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ഈ വരവ്. എം എൽ എ ആയിട്ട്. പി ന്നെയുള്ള നാലു തിരഞ്ഞെടുപ്പുകളിലും നിയമസഭയിലേക്ക് ജയിച്ചു കയറി. 82 മുതൽ അഞ്ചുവർഷം വ്യവസായ മന്ത്രിയായി. 91ലാണ് കളം മാറി ലോക്സഭയിലെത്തുന്നത്. ഏഴുവട്ടം തുടർച്ചയായ ജയത്തിന്റെ റെക്കോഡ് മലയാളത്തിൽ അഹമ്മദിന് മാത്രം. കാൽ നൂറ്റാണ്ട് ഇ അഹമ്മദ് പാർലമെന്റിലിരുന്നു. ഇതിൽ 10 വർഷവും കേന്ദ്രമന്തിയായിരുന്നു 2004 സംസഥാനരാഷ്ട്രീയത്തിലെ അപൂർവമായ തിരഞ്ഞെടുപ്പ ് ഫലമായിരുന്നു. 19 യു ഡി എഫ് സ്ഥാനാർഥികളും നിലംപരിശായപ്പോൾ ജയിച്ചു കയറിയത് ഈ അഹമ്മദ് മാത്രം. യു പി എ ജനിച്ചുവീണപ്പോൾ തന്നെ മൻമോഹന്‍മന്ത്രിസഭയിലെത്തി. 2014ൽ ലീഗ് രാഷ്ടീയത്തിലെ ഈ വന്ദ്യവയോധികൻ ഇളംമുറക്കാരുടെ കണ്ണിൽ കരടായി. 

പ്രായം പറഞ്ഞ് സ്ഥാനാർഥിത്വം നിഷേധിക്കണമെന്ന് ആവശ്യമുയർന്നു. അമ്പതാണ്ടിന്റെ തലയെടുപ്പിന് തുണയായത് പാണക്കാട്ടെ തറവാട്. മലപ്പുറത്ത് വീണ്ടും മത്സരിച്ച അഹമ്മദ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ കണക്ക് ലീഗ് പുസ്തകത്തിൽ എഴുതി ചേർത്തു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഇന്ത്യയുടെ എക്കാലത്തെയും നയതന്ത്രബന്ധുവായിരുന്നു അഹമ്മദ്. ഇന്ദിരാഗന്ധി മുതൽ നരേന്ദ്രമോദി വരെ അഹമ്മദിനെ വിശ്വാസത്തിലെടുത്തു. ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കാൻ പത്തു വട്ടം നിയോഗിക്കപ്പെട്ടു. മുസ്ലിം ന്യൂനപക്ഷരാഷ്ട്രീയം തന്നെ സ്വത്വപ്രതിസന്ധി നേരിടുന്ന കാലത്തിൽ നിന്നാണ് ലീഗിന്റെ ഈ ദേശീയമുഖം യാത്രയാകുന്നത്. നേതാക്കള്‍ മരിക്കുന്പോഴും അവരുടെ ജീവിതപാതകൾ വഴിക്കാട്ടികളാകട്ടെയെന്ന രാഷ്ട്ീയപാഠത്തിന് അടിവരയിട്ടാണ് ഇ. അഹമ്മദും പോകുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :