കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി രണ്ടു ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതിയെ പിടികൂടാനാവാതെ പൊലീസ്. മുഖ്യപ്രതിയായ പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്. അതേസമയം സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറു പേര് കൂടി കേസില്‍ പ്രതികളാകും.
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പള്‍സര്‍ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതല്‍ ഇയാള്‍ക്കു വേണ്ടിയുളള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പിളളി നഗര്‍ പരിസരത്ത് സുനിയുണ്ടായിരുന്നെന്നാണ് മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം. പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഓണ്‍ ചെയ്യപ്പെട്ടിട്ടേയില്ല. കേസിലെ മറ്റ് രണ്ട് പ്രതികളായ വിജേഷ്,മണികണ്ഠന് എന്നിവര്‍ക്കൊപ്പം ഒരു വാഹനത്തിലാണ് സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ചു നല്കിയ ഓട്ടോറിക്ഷയിലായിരുന്നു ഈ യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം. കാക്കാഴം സ്വദേശിയായ യുവാവില്‍ നിന്ന് പണം വാങ്ങി. ഈ പണവുമായാണ് രക്ഷപ്പെട്ടത്.
എന്നാല്‍ പതിനായിരം രൂപയില്‍ താഴെ മാത്രമാണ്സംഘത്തിന് സംഘടിപ്പിക്കാനായത്. അതുകൊണ്ടു തന്നെ പ്രതികള്‍ ഏറെ ദൂരം പോയിരിക്കാന്‍ ഇടയില്ലെന്ന പൊലീസ് നിഗമനത്തിന്റെ അടിസ്ഥാനവും ഇതാണ്. സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതില്‍ നിന്ന് കേരളത്തില്‍ സുനി ഒളിവില്‍ കഴിയാന്‍ ഇടയുളള കേന്ദ്രങ്ങളെ കുറിച്ച് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. നെല്‍സണും,സുനിക്ക് പണം നല്കി സഹായിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ യുവാവുമടക്കം ആറു പേര് കൂടി കേസില്‍ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു. അതേസമയം േകസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.