നടിയെ തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതി തയാറാക്കിയത് പള്‍സര്‍ സുനിയെന്ന് പിടിയിലായ കൂട്ടാളി മണികണ്ഠന്റെ മൊഴി. ഒരു വര്‍ക് ഉണ്ടെന്നു പറഞ്ഞു വിളിച്ചപ്പോള്‍ ആരെയോ തല്ലാനാണെന്നാണ് കരുതിയത്. വാഹനത്തില്‍ കയറിശേഷമാണ് നടിയെ കാണുന്നത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും കൃത്യത്തിനുശേഷം പണത്തെച്ചൊല്ലി സുനിയുമായി തര്‍ക്കമുണ്ടായെന്നും മണികണ്ഠന് മൊഴി നല്കി.
എന്നാല്‍ സുനിക്കുപിന്നില് ആരെങ്കിലുമുണ്ടോ എന്ന കാര്യം അറിയില്ലെന്ന നിലപാടിലാണ് മണികണ്ഠന്. ഇന്നലെ പാലക്കാട് നിന്ന് പിടിയിലായ മണികണ്ഠനെ ആലുവയില്‍ പൊലീസ് ചോദ്യംചെയ്യല്‍ തുടരുകയാണ്. നടി ആക്രമിക്കപ്പെടുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം മണികണ്ഠനും വാഹത്തിലുണ്ടായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. ഇനി പള്‍സര്‍ സുനി, വിജീ·ഷ് എന്നിവരാണ് പിടിയിലാവാനുള്ളത്.