E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കണ്ണൂരിനെ ശാന്തമാക്കാനുള്ള നടപടികള്‍ വിജയകരമായി നടപ്പിലാക്കി ജില്ലാഭരണകൂടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംഘര്‍ഷഭരിതമായ കണ്ണൂരിനെ ശാന്തമാക്കാനുള്ള നടപടികള്‍ വിജയകരമായി നടപ്പിലാക്കി ജില്ലാഭരണകൂടം. കൊലപാതകങ്ങളുണ്ടായാല്‍ കൊല്ലപ്പെടുന്നവരുടെ വീട് എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സന്ദര്‍ശിക്കണമെന്ന സര്‍വകക്ഷി തീരുമാനം നടപ്പിലായതോടെ അക്രമസംഭവങ്ങളില്‍ നിന്ന് അണികള്‍ പിന്‍മാറുമെന്നാണ് കണ്ണൂരിലെ ജനങ്ങളുടേയും പ്രതീക്ഷ. 

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷിന്‍റെ വീട് പി.ജയരാജന്‍ ഉള്‍പ്പെടയുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ച മനോരമ ന്യൂസ് റിപ്പോര്‍ട്ട് സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. രാഷ്ട്രീയവൈര്യത്തിന്‍റെ മഞ്ഞുരുകിയതോടെ ജില്ല സമാധാനത്തിലേക്ക് എന്ന് ജനം വിശ്വസിക്കാനും തുടങ്ങി. ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മിന്‍റെ സമാധാനശ്രമങ്ങളെ പിന്തുണച്ച് രംഗത്തെത്തിയതോടെ മാസങ്ങള്‍ നീണ്ടജില്ലാഭരണകൂടത്തിന്‍റെ ശ്രമങ്ങള്‍ വിജയം കണ്ടു. സര്‍വകക്ഷി സമാധാനയോഗതീരുമാനം നടപ്പിലാക്കുന്നതിന് ജില്ലകലക്ടറും മുന്നിട്ടിറങ്ങി. അക്രമികളെ തള്ളിപ്പറഞ്ഞ് സിപിഎം നേതാക്കള്‍ സന്തോഷിന്‍റെ വീട് സന്ദര്‍ശിച്ചതോടെ അണികളും അക്രമസംഭവങ്ങളില്‍ നിന്ന് പിന്‍മാറുമെന്നാണ് പ്രതീക്ഷ. 

പഞ്ചായത്ത് തലത്തില്‍ രാഷ്ട്രീയകക്ഷിനേതാക്കളെ ഒന്നിച്ചിരുത്തി പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. കൊല്ലപ്പെട്ട സന്തോഷിന്‍റെ വീട്ടുകാര്‍ക്ക് സഹായമെത്തിക്കാനുള്ള നടപടികളും ജില്ലഭരണകൂടം ആരംഭിച്ചു. പൊലീസിന്‍റെ പിന്തുണയോടെ ജില്ലയെ സമാധാനഅന്തരീക്ഷത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :