ആഫ്രിക്കന്‍ രാജ്യമായ ടോംഗോയില്‍ തടവിലായിരുന്ന മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലാണ് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയത്. മൂന്നര വര്‍ഷത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തെയതിന്റെ ആശ്വാസത്തിലാണ് ഇവര്‍.
കപ്പല്‍ ജീവനക്കാരായിരുന്ന കൊച്ചി സ്വദേശികളായ തരുണ്‍ ബാബു, സഹോദരന് നിതിന്‍ ബാബു, ഗോഡ്വിന് ആന്റണി, ഷാജി അബ്ദുല്ലക്കുട്ടി, നവീന്‍ ഗോപി എന്നിവരെ കടല്‍ക്കൊള്ളക്കാരെ സഹായിച്ചു എന്നാരോപിച്ചാണ് ജയിലില്‍ അടച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് ടോംഗോ പ്രസിഡന്റ് നല്കിയ പൊതുമാപ്പിലൂടെയാണ് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കും മുന്‍പ് ഇവര്‍ മോചിതരായത്. രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വരവേറ്റു. അവസാനനിമിഷം വരെ പ്രതീക്ഷ കൈവെടിയരുത് എന്നാണ് ടോംഗോ അനുഭവം പഠിപ്പിച്ചതെന്ന് സംഘത്തിലുള്‍പ്പെട്ട തരുണ്‍ ബാബു പ്രതികരിച്ചു. 2013 ജൂലൈ പതിനെട്ടിന് അറസ്റ്റിലായ ഇവര്‍ക്ക് നാലുവര്‍ഷം തടവുശിക്ഷയാണ് ടോംഗോ കോടതി വിധിച്ചിരുന്നത്.