കൊച്ചിയിൽ അക്രമത്തിനിരയായ നടി വീണ്ടും സിനിമയിൽ സജീവമായി. പൃഥ്വിരാജ് ചിത്രമായ ആദം ആണ് നടി അഭിനയിക്കുന്ന ചിത്രം. നടി ഇന്ന് മാധ്യമങ്ങളെ കാണും എന്ന് അറിയിച്ചിരുന്നെങ്കിലും തിരിച്ചറിയൽ പരേഡ് നടക്കേണ്ട സാഹചര്യത്തിൽ അവസാന നിമിഷം ഒഴിവാക്കി.
പതിനൊന്നരയോടെയാണ് പൃഥ്വിരാജ് ചിത്രമായ ആദമിന്റെ ലൊക്കേഷനിലേക്ക് നടി എത്തിയത്. നേരത്തെ പത്തരയോടെ മാധ്യമങ്ങളെ കാണുമെന്നായിരുന്നു സൂചന. ഇതനുസരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് വാര്ത്താസമ്മേളനമുണ്ടാകില്ലെന്നും ബുദ്ധിമുട്ടുണ്ടാക്കാതെ തിരികെപ്പോവണമെന്നും നടന് പൃഥ്വിരാജ് ആവശ്യപ്പെട്ടു. എന്നാല്‍ സിനിമാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടാണ് വന്നതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞതോടെ പൃഥ്വിരാജ് നിലപാട് മാറ്റി.
ഫോർട്ടുകൊച്ചിയില ഷൂട്ടിങ്ങിൽ സജീവമായ നടി തിരിച്ചറിയൽ പരേഡ് പൂർത്തിയായശേഷം പ്രതികരിക്കുമെന്നാണ് വിവരം. അതെസമയം നടിയുടെ അസാമാന്യധൈരത്തെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ പോസ്സിട്ട പൃഥ്വിരാജ് ഇനി താൻ സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളിൽ അഭിനയിക്കില്ലെന്നും വ്യക്തമാക്കി.