ഇരു വൃക്കകളും തകരാറിൽ; ചികിത്സാ സഹായം തേടി അച്ഛനും മകനും

kidney-disease
SHARE

വൃക്കരോഗം ബാധിച്ച് ചികില്‍സയ്ക്കായി പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഒരു അച്ഛനും മകനും. ഓതറ സ്വദേശികളായ സന്തോഷ് കുമാറും ആദിത്യയുമാണ് ചികില്‍സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. 

പതിമൂന്ന് വര്‍ഷം മുമ്പ് ശരീരത്തിന്‍റെ ഒരു വശം തളര്‍ന്നതോ‌ട‌െയാണ് സന്തോഷ് കുമാറിന് വൃക്കരോഗമാണെന്ന് കണ്ടുപിടിക്കുന്നത്. ഇരു വൃക്കകളും തകരാറിലാണ്. എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പണം ഇല്ലാത്തതിനാലും അനുയോജ്യമായ വൃക്ക ലഭിക്കാത്തതിനാലും അതിനു കഴിയുന്നില്ല. ഇതേ അസുഖമാണ് മകന്‍ ആദിത്യനും. മകന്‍റെ ജീവന്‍ രക്ഷിക്കാനെങ്കിലും ഭര്‍ത്താവിന്‍റെ ജീവന്‍ പിടിച്ചുനിര്‍ത്തണമെന്ന് പറയുകയാണ് സ്മിത.

സന്തോഷിന് ആഴ്ചയില്‍ രണ്ട് ഡയാലിസിസ് വീതം വേണം. അതു കൂടാതെ വിലകൂടിയ ഇന്‍ജക്ഷനുകളും. ആദിത്യന്‍റെ ചികില്‍സ പൂര്‍‍ണമായും മുടങ്ങിക്കിടക്കുകയാണ്. സന്തോഷ് ഓട്ടോ ഓടിച്ചുകിട്ടുന്നതുകൊണ്ടാണ് വീട്ടിലെ ചെലവുകള്‍ നടക്കുന്നത്. മകള്‍ സാനിയയ്ക്ക് കണ്ണിന് കാഴ്ച മങ്ങുന്ന അസുഖത്തിന്‍റെയും തുടക്കമാണ്. മൂന്നുപേരുടെയും ചികില്‍സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ കുടുംബം. കനിവുള്ള മനസുകള്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ.‌

അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ :

Smitha M.John

a/c no. 39229423928

IFSC. SBIN0070509

SBI Nellimala Branch

Google Pay No. 7902570745

MORE IN KERALA
SHOW MORE