'എനിക്കു ചുറ്റും എന്തെന്തു കാഴ്ചകൾ'; അമ്മയുടെ ഓർമകളുമായി മകന്റെ ചിത്രപ്രദർശനം

painting-exhibition
SHARE

നമുക്കു ചുറ്റും ഒരുപാട് കാഴ്ചകളുണ്ട്. അതിൽ ഏറെയും കാണാക്കാഴ്ചകളായിരിക്കും. അവയെല്ലാം തന്റെ കാൻവാസുകളിലേക്ക് പകർത്തി കോഴിക്കോട് ലളിത കലാ ആർട് ഗാലറിയിൽ ചിത്ര പ്രദർശനം നടത്തുകായാണ് തൃശ്ശൂർ സ്വദേശിയായ  പതിനാറുകാരൻ അനുജാത്. 

അകാലത്തിൽ പിരിഞ്ഞപോയ അമ്മയ്ക്കായി കേരളത്തിന്റെ പല ഭാഗങ്ങളിൽ ചിത്രപ്രദർശനം നടത്തുകയാണ് ഈ മിടുക്കൻ. എനിക്കു ചുറ്റും എന്തെന്തു കാഴ്ചകൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിൽ നാം കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചകളാണ് കാൻവാസുകളിലേറെയും. താൻ ഉൾപ്പെടെയുള്ള കുട്ടികൾ ദിവസേന കാണുന്ന കാഴ്ചകളെ കാൻവാസുകളിൽ കോറിയിട്ട് ഓർമകളാക്കണമെന്നാണ് അനുജാതെന്ന കുട്ടിച്ചിത്രക്കാരന്റെ ആഗ്രഹം.

അകാലത്തിൽ പിരിഞ്ഞുപോയ തന്റെ അമ്മയുടെ കഷ്ടപാട് കണ്ടറിഞ്ഞ് പതിമൂന്നാം വയസിൽ അനുജാത് വരച്ച  'അമ്മചിത്രമാണ് ' പ്രദർശനത്തിലെ മുഖ്യ ആകർഷണം. 2020 ലെ സംസ്ഥാന ബജറ്റിന്റെ കവർ ചിത്രമായും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശങ്കേഴ്സ് രാജ്യാന്തരപുരസ്കാരം ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങളും അനുജാദിനെ ഈ ചിത്രത്തിലൂടെ തേടിയെത്തി. അച്ഛൻ വിനയ് ലാലാണ് അനുജാതിന്റെ  വഴിക്കാട്ടി. വെള്ളിയാഴ്ച വരെ  ആർട് ഗാലറിയിൽ പ്രദർശനം തുടരും. 

MORE IN KERALA
SHOW MORE