പ്രതിരോധ സംവിധാനങ്ങള്‍ ദുര്‍ബലം; കൃഷി നശിപ്പിച്ച് കാട്ടാനകൾ; ദുരിതം

wild-elephat
SHARE

രാത്രിയില്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടാനകളുടെ ശല്യത്തില്‍ വലഞ്ഞ് വയനാട് പുല്‍പള്ളി അമരക്കുനിയിലെ താമസക്കാര്‍. പ്രതിരോധ സംവിധാനങ്ങള്‍ ദുര്‍ബലമായ ഇടങ്ങളിലൂടെയാണ് ആനക്കൂട്ടം ജനവാസ മേഖലയിലിറങ്ങുന്നത്. വര്‍ഷങ്ങളായുള്ള നഷ്ടപരിഹാരം പോലും ഇതുവരെ ലഭിച്ചില്ലെന്ന് പരാതിയുണ്ട്.

പഴങ്ങള്‍ ഭക്ഷിക്കാനായി സീസണ്‍ കാലത്ത് നാട്ടിലിറങ്ങിയിരുന്ന ആനകള്‍ ഇപ്പോള്‍ തുടരെ ജനവാസമേഖലയിലെത്തുകയാണ്. രാത്രി കൃഷിടങ്ങളിലെത്തുന്ന ആന വിളകള്‍ വ്യാപകമായി നശിപ്പിച്ചാണ് കാടുകയറുന്നത്. തെങ്ങാണ് പ്രധാനമായി കുത്തിമറിച്ചിടുന്നത്. മാടപ്പള്ളിക്കുന്ന് മുതല്‍ കാര്യമായ ശല്യമുണ്ട്. കിടങ്ങുകളും ഫെന്‍സിങ്ങും ഒരുമിച്ചുള്ള ഇടങ്ങളിലൂടെ ആന കാടിറങ്ങാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, പ്രതിരോധസംവിധാങ്ങള്‍ കുറവുള്ള ഭാഗത്ത് കൂടിയാണ് ആനകളുടെ സഞ്ചാരം. 

നിലവില്‍ മൂന്ന് വാച്ചര്‍മാരെയാണ് വനംവകുപ്പ് മേഖലയില്‍ നിയോഗിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ മുമ്പുണ്ടായ കൃഷിനാശങ്ങള്‍ക്ക് പോലും ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വന്യജീവി ശല്യം ചെറുക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം. 

MORE IN KERALA
SHOW MORE