വ്യാഴാഴ്ച മാത്രം ഗ്യാസ്ട്രോ എന്ററോളജി വിഭാഗം; വണ്ടാനം ഒപിയിൽ ആൾക്കൂട്ടം

alappuzha-medical
SHARE

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം ഒ പി യിൽ ആൾക്കൂട്ടം. വ്യാഴാഴ്ചകളിൽ മാത്രം ഒ പി പ്രവർത്തിക്കുന്നതാണ് ദുരിതത്തിന് കാരണം. ആഴ്ച്ചയിൽ ഒരുദിവസം പ്രവർത്തിക്കുമ്പോൾ അഞ്ഞൂറോളം ആളുകളാണ് ചികിൽസ തേടി OP യിലെത്തുന്നത്

അന്യ ജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് രോഗികളാണ് വ്യാഴാഴ്ച മാത്രം പ്രവർത്തിക്കുന്ന വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗാസ്ട്രോ എൻറോളജി വിഭാഗം ഒ പി യിലെത്തുന്നത്. രാവിലെ  7  മുതൽ നൂറുകണക്കിന് രോഗികൾ ക്യൂവിലുണ്ടാകും. OP പ്രവർത്തിക്കുന്ന ദിവസം ശരാശരി അഞ്ഞൂറോളം രോഗികളാണ് എത്തുന്നത്. ഉച്ചകഴിഞ്ഞ് രണ്ടര വരെ രോഗികൾ ക്യൂവിലുണ്ടാകും. പലരും ഭക്ഷണം പോലും ഉപേക്ഷിച്ചാണ് ഡോക്ടറെ കാണാൻ നിൽക്കുന്നത്.  ഇടുങ്ങിയ മുറിയിൽ പ്രവർത്തിക്കുന്ന ഗ്യാസ്ട്രോ എൻ്ററോളജി OP യിൽ 3 ഡോക്ടർമാരാണ് രോഗികളെ പരിശോധിക്കുന്നത്..ഇതിനടുത്ത് തന്നെയാണ് ഞായർ ഒഴികെയുള്ള ദിവസങ്ങളിലെല്ലാം പ്രവർത്തിക്കുന്ന മെഡിസിൻ, ഇഎൻടി വിഭാഗം OP കളും . ഈ ഒ പികളിലെ തിരക്ക് ഉച്ചയോടെ അവസാനിക്കും.  

ആഴ്ചയിൽ 2 ദിവസമെങ്കിലും ഗ്യാസ്ട്രോ എൻറോളജി OP പ്രവർത്തിപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും നടപടികളുണ്ടായിട്ടില്ല. കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. അഞ്ഞൂറോളം  പേർ എത്തുന്ന ഇവിടെ നാല് കസേരയാണ് രോഗികൾക്ക് ഇരിക്കാനുള്ളത്.നേരത്തെയുണ്ടായിരുന്ന കസേരകളെല്ലാം നശിച്ചതിനെ തുടർന്ന് നീക്കിയെങ്കിലും പുതിയ കസേരകൾ ഇട്ടിട്ടില്ല. ഈ ഒ പി ക്ക് സമീപം കുടിവെള്ളം കിട്ടാനും മാർഗമില്ല.   തിരക്ക് കുറയ്ക്കുന്നതിന് ആലപ്പുഴ മെഡിക്കൽ കോളജിലെ ഗാസ്ട്രോഎൻ റോളജി വിഭാഗം ഒ പി കൂടുതൽ ദിവസം പ്രവർത്തിപ്പിക്ക ണമെന്നാണ് ആവശ്യം.

MORE IN KERALA
SHOW MORE