ഫാഷൻ ഗോൾഡ് കേസ്; അന്വേഷണം സുഗമമാകാൻ പ്രത്യേക കോടതി

fashion-gold
SHARE

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കാന്‍ വഴിയൊരുങ്ങുന്നു. പ്രത്യേക കോടതി സ്ഥാപിച്ചാല്‍ കേസ് അന്വേഷണം സുഗമമാകുമെന്ന് ക്രൈംബ്രാഞ്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകള്‍ കൈകാര്യംചെയ്യാന്‍ കാസര്‍കോട് ജില്ലയില്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് പല കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കടക്കം നിക്ഷേപകര്‍ ഇതുസംബന്ധിച്ച് നിവേദനവും നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്‍റെ നിലപാട് തേടി. അന്വേഷണസംഘവും അനുകൂലമായി പ്രതികരിച്ചതോടെയാണ് കേസ് നടത്തിപ്പിന് പ്രത്യേക കോടതി സ്ഥാപിക്കാന്‍ നടപടിയാകുന്നത്. പ്രത്യേക കോടതി നിലവില്‍ വരുകയും ജില്ലാ കലക്ടറെ പ്രത്യേക അധികാരിയായി നിശ്ചയിക്കുകയും ചെയ്താല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നതിന് ആദ്യ ചുവടാകും. നിലവില്‍ അഞ്ച് കോടതി പരിധികളിലായി നൂറ്റി അറുപതോളം കേസുകളാണ് ഉള്ളത്.

ഇത് ഒരുകോടതിക്ക് കീഴിലാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സൗകര്യമാകും. അതിനിടെ കേസില്‍ പ്രതികളായ മ‍ഞ്ചേശ്വരം മുന്‍ എം.എല്‍.എ. എം.സി.കമറുദീനും പൂക്കോയ തങ്ങള്‍ക്കും പുറമേ ജ്വല്ലറി ഡയറക്ടര്‍മാരെ പ്രതിചേര്‍ക്കുന്നതിനെ സംബന്ധിച്ചും ആലോചന നടക്കുന്നുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...