പാഴ് വസ്തുക്കള്‍കൊണ്ട് യോഗാസെന്‍റര്‍; ഫാദര്‍ ബൈജു വര്‍ഗീസ് കാട്ടിയ മാതൃക

waste
SHARE

പാഴ്്്വസ്തുക്കള്‍ പരിഷ്ക്കരിച്ച് ഒരു പഠനകേന്ദ്രം. ജീവിതചര്യയില്‍ യോഗയ്ക്കൊപ്പം പകര്‍ത്താവുന്ന ചില പാഠങ്ങള്‍ പകര്‍ന്നുനല്‍കുകയാണ് ഒരു വൈദികന്‍. ഉപയോഗിച്ച് വഴിയരികില്‍ തള്ളിയ വസ്തുക്കള്‍ ചേര്‍ത്തുവച്ച് കൊച്ചിയില്‍ ഫാദര്‍ ബൈജു വര്‍ഗീസ് കാട്ടിയ മാതൃക പിന്നീട് പലരും പകര്‍ത്തി.   

മേല്‍ക്കൂരയില്‍ ഇരുനൂറിലേറെ സാരികള്‍ , വായുശുദ്ധമാക്കാന്‍ ചെടികള്‍, പേപ്പര്‍ റോളുകളും മുട്ട ട്രേകളും ടയറുകളും കൊണ്ടൊരുക്കിയ ചുമരുകള്‍, പൈപ്പുകളും കയറും കൊണ്ടു നിര്‍മിച്ച കസേരകള്‍. പറഞ്ഞുവരുന്നത് കൊച്ചി വൈറ്റിലയിലെ ആത്മ യോഗാസെന്‍ററിനെക്കുറിച്ചാണ്. പടമുകള്‍ സെന്റ് മാക്സ്മില്യന്‍ കോള്‍ബെ ചര്‍ച്ചിലെ വികാരി ഫാദര്‍ ബൈജു വര്‍ഗീസാണ്  യോഗാചാര്യന്‍. ആര്‍ക്കിടെക്റ്റ് ബബിറ്റോ ബേബിയുമായി ചേര്‍ന്ന് സഹൃദയ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് കീഴില്‍ ആറുവര്‍ഷം മുന്‍പാണ് ഫാദര്‍ ബൈജു വര്‍ഗീസ് പാഴ്്വസ്തുക്കള്‍കൊണ്ട് യോഗാസെന്‍റര്‍ നിര്‍മിച്ചത്. 

തൊട്ടടുത്ത ആക്രിക്കടയില്‍നിന്നാണ് മിക്ക സാധനങ്ങളും സ്വരുക്കൂട്ടിയത്. ചാക്കുകള്‍ പച്ചക്കറിക്കടയില്‍ നിന്ന്. കോഴിഫാമില്‍നിന്ന് മുട്ട ട്രേകളും സഹൃദയയിലെ തൊഴിലാളികളുടെ സാരികളും, ഉപയോഗിച്ച് മിച്ചം വന്ന പൈപ്പുകളും കൂടിചേര്‍ന്നതോടെ പ്രകൃതിയോടിണങ്ങിയ യോഗാ സെന്‍ററിന് തുടക്കമായി.

ഇന്ന് ആയിരത്തിലധികംപേര്‍ ഫാ. ബൈജു വര്‍ഗീസിന് കീഴില്‍ യോഗ അഭ്യസിക്കുന്നുണ്ട്. കോവിഡ് രണ്ടാം തരംഗത്തില്‍ ശ്വാസകോശസംബന്ധമായ

പ്രശ്നങ്ങളെ മറികടക്കാനായി രാജ്യത്തിനകത്ത് നിന്നുമാത്രം ഓണ്‍ലൈനായി ക്ലാസില്‍ പങ്കെടുത്തത് എണ്ണായിരത്തിലേറെപേര്‍. ഇനി പ്രകൃതിയോടിണങ്ങിയ ഒരു യോഗ അക്കാദമി തുടങ്ങണമെന്നാണ്  ഫാദറിന്‍റെ സ്വപ്നം

MORE IN KERALA
SHOW MORE
Loading...
Loading...