ദേശീയപാത 66 വികസനം; ആദ്യഘട്ട നിര്‍മാണം ഒക്ടോബറില്‍

nh
SHARE

ദേശീയപാത 66ന്‍റെ വികസനത്തിന്‍റെ ഭാഗമായുള്ള ആദ്യഘട്ട നിര്‍മാണം ഒക്ടോബറില്‍ തുടങ്ങിയേക്കും. തലപ്പാടി–ചെങ്കള റീച്ചിന്‍റെ അന്തിമ രൂപരേഖ തയാറാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. മേല്‍പ്പാലങ്ങളും അടിപ്പാതകളും ഉള്‍പ്പെടെയാകും നിര്‍മാണം

ദേശീയപാത 66ന്‍റെ സംസ്ഥാത്ത ആദ്യ റീച്ചാണ് തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള ഭാഗം. ഇവിടെയാണ് ആറുവരി പാതയില്‍ ദേശീയപാത വികസിപ്പിക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അന്തിമ രൂപരേഖ തയാറാക്കുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്. മണ്ണുപരിശോധനയും സര്‍വേയുമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ ആദ്യറീച്ച് നിര്‍മാണക്കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്. ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നടപ്പാത, ഓവുചാല്‍, ഡിവൈഡര്‍, രണ്ടുഭാഗത്തും സര്‍വീസ് റോഡ് എന്നിവയടക്കം 45 മീറ്റര്‍ വീതിയിലാകും നിര്‍മാണം. 

കറുന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ മേല്‍പ്പാലം നിര്‍മിച്ചാകും ദേശീയപാത വികസനം. ഉപ്പള ഗേറ്റിന് സമീപം ലോറികള്‍‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കും. ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള അടുത്ത റീച്ചിന്‍റെ നിര്‍മാണവും ഇതോടനുബന്ധിച്ച് തുടങ്ങും. മേഘ കണ്‍സ്ട്രക്ഷന്‍സാണ് ഈ റീച്ചിന്‍റെ നിര്‍മാണം നടത്തുക. 

MORE IN KERALA
SHOW MORE
Loading...
Loading...