'പൊലീസിന് എതിരായ പരാതി പിൻവലിക്കണം'; യുവതിയെ ഫോണിൽ വിളിച്ച് എഎസ്ഐ

police-peedanam
SHARE

മലപ്പുറം പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയെ  ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്ന പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.എസ്.ഐ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി പരാതി. പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നതിന്റെ ശബ്ദവും തെളിവായി യുവതി കൈമാറിയിട്ടുണ്ട്.

നാലര വയസുകാരിയായ മകളേയും തന്നേയും പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി എത്തിയ യുവതിയെപ്പറ്റി പൊലീസ് ഉദ്യോഗസ്ഥന്‍ അപവാദക്കഥകള്‍ പ്രചരിപ്പിച്ചെന്ന പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.എസ്.ഐ അര മണിക്കൂറിലധികം യുവതിയുമായി ഫോണില്‍ സംസാരിച്ചത്.നാലര വയസുകാരിയായ മകളെ പീഡനത്തിന് ഇരയാക്കി എന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും പോക്സോ കേസ് എടുത്തില്ലെന്നും യുവതി ആരോപണമുന്നയിച്ചു.എന്നാല്‍ യുവതി പൊലീസ് സ്റ്റേഷനില്‍  എഴുതി നല്‍കിയ രണ്ടു പരാതികളിലും കുട്ടിയെ പീഡനത്തിന് ഇരയാക്കി എന്ന സൂചന പോലുമില്ലെന്ന് പൊലീസ് പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...