ടൂറിസം രംഗം പുനരുജ്ജീവിപ്പിക്കും; വകുപ്പില്‍ അഴിമതി അനുവദിക്കില്ല: മുഹമ്മദ് റിയാസ്

Ministers_HD-Thumb-Riyas-Minister
SHARE

കോവിഡിന്റ രണ്ടാം തരംഗം കഴിഞ്ഞാലുടന്‍ ടൂറിസം രംഗം പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത് സംബന്ധിച്ച് എല്ലാ ജില്ലയിലേയും ടൂറിസം ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊതുമരാമത്ത് വകുപ്പില്‍ അഴിമതിക്കെതിരെ ജി. സുധാകരന്‍ കാണിച്ച നിഷ്കര്‍ഷ തുടരുമെന്നും റിയാസ് വ്യക്തമാക്കി. 

കോവിഡ് കാരണം ടൂറിസം രംഗം പൂര്‍ണമായും നിശ്ചലാവസ്ഥയിലാണ്. വിദേശത്തുനിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ  സഞ്ചാരികള്‍ക്ക് വരാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തര ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നത് 

ടൂറിസം രംഗത്ത് വരുമാനം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായവര്‍ക്ക് വായ്പ ലഭ്യമാക്കും. പൊതുമരാമത്ത് വകുപ്പില്‍ അഴിമതി അനുവദിക്കില്ല. പക്ഷെ ജീവനക്കാരെ മുഴുവന്‍ അവിശ്വസിക്കുന്നത് ശരിയല്ല. തടസങ്ങള്‍ നീക്കി ദേശീയപാത വികസനം വേഗത്തിലാക്കും  മഴക്കാലം കണക്കിലെടുത്ത് റോഡുകള്‍ നന്നാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി‌യെന്നും തെക്കുവടക്ക് റയില്‍പാതയുടെ കാര്യത്തില്‍ എല്‍.ഡി.എഫ് നയം നടപ്പാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...