കരാർ അവസാനിക്കുന്നു; ഹെലികോപ്റ്റർ നിലനിർത്തണോ?; തീരുമാനം കാത്ത് പൊലീസ്

helicopter-cm
SHARE

വാടക ഹെലികോപ്ടര്‍ നിലനിര്‍ത്തണോ വേണ്ടയോ എന്നതില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടി പൊലീസ്. ഒരു വര്‍ഷത്തെ വാടക കരാര്‍ ഉടന്‍ തീരുന്നതോടെയാണ് കരാര്‍ പുതുക്കുന്നതില്‍ അഭിപ്രായം തേടിയത്. അമിത വാടക നല്‍കുന്ന നിലവിലെ കരാര്‍ േവണ്ടെന്നാണ് പൊലീസിന്റെ നിലപാട്. 

അമിത വാടകയെന്നും ധൂര്‍ത്തെന്നും ആക്ഷേപം കേട്ട പൊലീസിന്റെ ഹെലികോപ്ടറിന്റെ വാടക കരാര്‍ അവസാനിക്കുകയാണ്. ഈ മാസം പതിനഞ്ച് വരെയാണ് കരാര്‍ കാലാവധി. അതുകഴിഞ്ഞ് തുടരണോ വേണ്ടയോ എന്നതിലാണ് പൊലീസ് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടുന്നത്. അതോടെ രണ്ടാം ഊഴത്തില്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ എടുക്കുന്ന ആദ്യ നിര്‍ണായക തീരുമാനങ്ങളിലൊന്നാവും ഹെലിക്പോടര്‍ കരാര്‍. പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹന്‍സില്‍ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തത്.

 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടറിന് ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ 1 കോടി 44 ലക്ഷം രൂപയാണ് വാടക. ജി.എസ്.ടി കൂടി ചേരുമ്പോള്‍ ഒന്നരക്കോടിയിലധികമാവും.  ഇതിനകം 20 കോടിയോളം രൂപ വാടകയായി.  ഇത്രയും തുക നല്‍കി പവന്‍ ഹന്‍സുമായി കരാര്‍ പുതുക്കേണ്ടെന്നും സ്വകാര്യ കമ്പനികള്‍ ഇതിലും കുറഞ്ഞ് തുകയ്ക്ക് ഹെലികോപ്ടര്‍ നല്‍കാന്‍ തയാറാണെന്നുമാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ അമിത വാടക എന്ന ആക്ഷേപമുള്ള പവന്‍ഹന്‍സുമായുള്ള കരാര്‍ ഉപേക്ഷിച്ച് കുറഞ്ഞ തുകയ്ക്ക് മറ്റൊരു കമ്പനിയുമായി കരാറൊപ്പിടാമെന്നാണ് പൊലീസിന്റെ നിര്‍ദേശം. അതേസമയം സ്വകാര്യകമ്പനിയുമായി കരാറിലേര്പ്പെടുന്നത് മറ്റൊരു ആക്ഷേപത്തിനിടയാകുമോയെന്ന് സംശയമുണ്ട്. ഇക്കാര്യമെല്ലാം വിലയിരുത്തിയുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് പൊലീസ്.

MORE IN KERALA
SHOW MORE
Loading...
Loading...