കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം ഒരുക്കി ഭിന്നശേഷിക്കാർ

differently-abled
SHARE

കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം നല്‍കാന്‍ സഹായവുമായി ഭിന്നശേഷിക്കാര്‍. ഓള്‍ കേരളാ വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ അംഗങ്ങളാണ് കൊച്ചി കോര്‍പറേഷന്റെ ഭക്ഷണവിതരണ പദ്ധതിയിലേക്ക് സഹായം നല്‍കിയത്. ദിനംപ്രതി രണ്ടായിരത്തോളം പേര്‍ക്കാണ് കോര്‍പറേഷന്‍ ഭക്ഷണം നല്‍കുന്നത്.

മെട്രോനഗരത്തില്‍ കോവിഡ് രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വിശപ്പകറ്റാന്‍ ദിവസങ്ങളായി ഭക്ഷണമെത്തിക്കുകയാണ് കൊച്ചി നഗരസഭ. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവുമാണ് വീടുകളിലും ക്വാറന്റീന്‍ കേന്ദ്രങ്ങളിലും എത്തിക്കുന്നത്. വിവിധ സംഘടനകളുടെയും  വ്യക്തികളുടെയും സഹായത്തോടെയാണ് ഭക്ഷണവിതരണം. അതിലേക്കാണ് വീല്‍ ചെയറിനെ ആശ്രയിക്കുന്നവരും എളിയ സഹായവുമായി എത്തിയത്. 

പല വിഭാഗങ്ങളില്‍ നിന്ന് സഹായമെത്തുന്നുണ്ടെങ്കിലും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ലെന്ന് മേയര്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളൊരുക്കിയ  സമൂഹ അടുക്കളകള്‍ വഴി സര്‍ക്കാര്‍ നേരിട്ട് ഫണ്ടിറക്കിയായിരുന്നു കഴിഞ്ഞ കോവിഡ് കാലത്ത് ഭക്ഷണവിതരണം. ഇത്തവണ അതില്ല

MORE IN KERALA
SHOW MORE
Loading...
Loading...