കണ്ണൂരിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനം പി ജയരാജന് നിർണായകം

p-jayarajan-kannur
SHARE

തിരഞ്ഞെടുപ്പ് ഫലം പാർലമെന്ററി രംഗത്തു മാത്രമല്ല രാഷ്ട്രീയ രംഗത്തും ചലനങ്ങളുണ്ടാക്കും. കണ്ണൂരിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനം മോശമായാൽ പി ജയരാജനെ കേന്ദ്രീകരിച്ചായിരിക്കും സിപിഎമ്മിലെ പ്രധാന രാഷ്ട്രീയ ചർച്ച. 

സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട നേതാക്കളുടെ കഴിവ് വിലയിരുത്തല്‍ കൂടിയാകും തിരഞ്ഞെടുപ്പ് ഫലം. മുഖ്യമന്ത്രിയുടെ ജില്ലയിൽ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന് ഈ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. കൂത്തുപറമ്പിൽ എൽഡിഎഫ് തോൽക്കുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്താൽ വിമർശനമുയരും. അഴീക്കോട് മണ്ഡലത്തിന്റെ ചുമതലുള്ളതിനാൽ പി ജയരാജന്റെ സാന്നിധ്യം കൂത്തുപമ്പിൽ കുറവായിരുന്നു. പാർട്ടിക്ക് വലിയ സ്വാധീനമുള്ള മാങ്ങാട്ടിടം, പാട്യം പഞ്ചായത്തുകളിൽ സിപിഎം മുൻകാലങ്ങളിലേതു പോലെ പ്രവർത്തിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. ഇത് ശരിവെക്കും വിധമാണ് ഫലമെങ്കിൽ പി ജയരാജനെയാണ് ബാധിക്കുക. ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന വിമർശനമുയരും. വ്യക്തികളല്ല, പാർട്ടി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നാണ് സിപിഎം നിലപാട്.

അഴീക്കോടെ ഫലവും ഏവരും ഉറ്റുനോക്കുകയാണ്. എൽഡിഎഫ് പരാജയപ്പെട്ടാൽ പി ജയരാജന് എതിരെ ശബ്ദമുയരും . ഇത്രയും സ്വാധീനമുള്ളൊരാൾക്ക് ചുമതല നൽകിയിട്ടും ചലനങ്ങളുണ്ടാക്കിയില്ലെന്ന് പറയും. എൽഡിഎഫ് മികച്ച വിജയം നേടിയിൽ പി ജയരാജന് പുതിയ സ്ഥാനങ്ങളും കൂടുതൽ ഉത്തരവാദിത്തങ്ങളും നൽകേണ്ടി വരും.

MORE IN KERALA
SHOW MORE
Loading...
Loading...