കോവിഡ് വ്യാപനം; ഈമാസം നാലുമുതല്‍ ലോക്ഡൗണിനു സമാനമായ കർക്കശ നിയന്ത്രണങ്ങൾ

covid-restrictions-kerala
SHARE

കോവിഡ്  വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്  ഈമാസം നാലുമുതല്‍ ഒന്‍പതുവരെ ലോക്ഡൗണിനു സമാനമായ കർക്കശ നിയന്ത്രണങ്ങൾ.  അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമേ ഈ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കൂ. ഇന്നും നാളെയും അവശ്യ അടിയന്തര സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു

ദുരന്തനിവാരണ നിയമത്തിലെ 24ാം വകുപ്പുകൾ പ്രകാരമാണ് മേയ് നാല് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആൾക്കൂട്ടം  അനുവദിക്കില്ല.  നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കും. എന്നാല്‍ കള്ളുഷാപ്പുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.  കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകളുടെ പ്രവർത്തനം അവശ്യ സർവീസിനു മാത്രമായി പരിമിതപ്പെ‍ടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. 

വിവാഹത്തിനും ഗൃഹ പ്രവേശനത്തിനും പരമാവധി 50 പേരെയും സംസ്കാര ചടങ്ങുകൾക്ക് പരമാവധി 20 പേരെയും മാത്രമേ അനുവദിക്കൂ‍വെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ ഉത്തരവിൽ പറയുന്നു. സ്ഥിതി വഷളായാൽ നിയന്ത്രണങ്ങൾ ഇനിയും കടു‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ് കേസുകൾ വർധിക്കുന്നത് ഒഴിവാക്കുകയാണ് നിയന്ത്രണങ്ങളുടെ മുഖ്യ ലക്ഷ്യം.  ഇന്നും നാളെയും അവശ്യ–അടിയന്തര സേവനങ്ങൾ മാത്രമേ അനുവദിക്കൂ.  തിരഞ്ഞെടുപ്പ് ഡ്യൂട്ടി, സ്ഥാനാർഥികൾ, കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രതിനിധികൾ എന്നിവർക്കു മാത്രമേ നാളെവോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കൂ‍വെന്നും ഉത്തരവിൽ പറയുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...