ഹൈദരാബാദി വിഭവങ്ങളുടെ രുചി; കൊച്ചിയിൽ റോയൽ ഇഫ്താർ വിരുന്ന്

hyderabad-ifthar
SHARE

ഹൈദരാബാദി വിഭവങ്ങളുടെ രുചി വൈവിധ്യവുമായി കൊച്ചിയില്‍ റോയല്‍ ഇഫ്താര്‍ വിരുന്ന്. തനത് വിഭവങ്ങളുടെ പാരമ്പര്യ രുചിക്കൂട്ടുകളുമായാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. നോമ്പുതുറയുടെ പഴക്കൂട്ടുകള്‍ക്ക് പിന്നാലെ നാവില്‍ കൊതിയൂറുന്ന ഹൈദരാബാദി വിഭവങ്ങളുടെ നിര. പന്ത്രണ്ടുമണിക്കൂറിലെ ആട്ടിറച്ചി വേവിച്ച് തയാറാക്കുന്ന ഹലീം മുതല്‍ തുടങ്ങുന്നു. റമദാന്‍ കി ദാല്‍, കെബാബുകള്‍ എന്നിവയെല്ലാമുണ്ട്. ഹൈദരാബാദി സ്പെഷല്‍ ബിരിയാണിയും, ചെമ്മീന്‍ റോസ്റ്റും, കോഴിക്കറിയുമെല്ലാം ചേരുമ്പോള്‍ കഴിക്കാനെത്തുവരുടെ നാവില്‍ രുചിയുടെ മേളം കൊട്ടിക്കയറും.

ഹൈദരാബാദി വിഭവങ്ങളുടെ വിദഗ്ധയായ ദില്‍നാസ് ബേഗിന്റെ നേതൃത്വത്തിലാണ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വിരുന്നില്‍ വിവിധ ഹൈദരാബാദി വിഭവങ്ങള്‍ തീന്‍മേശയിലെത്തും.

MORE IN KERALA
SHOW MORE
Loading...
Loading...