സ്റ്റീയറിങ് ഏതായാലും രാധാമണിക്ക് പ്രശ്നമല്ല; കയ്യിൽ 11 തരം ലൈസൻസ്

radhamaniwb
SHARE

പ്രായത്തെ തോല്‍പ്പിക്കുന്ന ചുറുചുറുക്കുള്ള ഒരു വനിതാ ഡ്രൈവറുണ്ട് കൊച്ചി തോപ്പുംപടിയില്‍. സംസ്ഥാനത്ത് ഭാരവാഹനങ്ങളുടെ ഡ്രൈവിങ് പരിശീലിപ്പിക്കാന്‍ ലൈസന്‍സുള്ള ആദ്യ വനിതയാണ് രാധാമണി. പതിനൊന്നുതരം വാഹനങ്ങളോടിക്കാനുള്ള ലൈസന്‍സും രാധാമണിക്കുണ്ട്. 

രാധാമണിക്ക് സ്റ്റീയറിങ് ഏതായാലും ഒരുപോലെ. മുപ്പതാം വയസിലാണ് വണ്ടി ഓടിക്കാന്‍ തുടങ്ങിയത്. എഴുപത്തിയൊന്നാം വയസില്‍ പെട്രോളിയംഉല്‍പന്നങ്ങളടക്കമുള്ളവ കൊണ്ടുപോകുന്ന ഹസാര്‍ഡസ് വാഹനങ്ങളോടിക്കാനുള്ള ലൈസന്‍സെടുത്തു.  ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് വണ്ടിയുംകൈപ്പിടിയിലൊതുങ്ങുമെന്നാണ് രാധാമണിയുടെ പക്ഷം.

ഭര്‍ത്താവ് ടി.വി.ലാലനാണ് രാധാമണിയെ വാഹനമോടിക്കാന്‍ നിര്‍ബന്ധിച്ചത്. കാറോടിക്കാന്‍ പഠിച്ചതോടെ പിന്നെ ഒരോ വണ്ടിക്കും ലൈസന്‍സെടുക്കാന്‍ ആവേശമായി. പ്രായം പ്രശ്നമല്ലാതായി.

MORE IN KERALA
SHOW MORE
Loading...
Loading...