ഈസ്റ്റേണ്‍ ഭൂമിക 2021 പുരസ്കാരങ്ങൾ; ഏഴ് സ്ത്രീകൾക്ക് ആദരം

bhoomika-award
SHARE

കഠിനാധ്വാനത്തിലൂടെ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകള്‍ക്ക് ഈസ്റ്റേണിന്റെ ആദരം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വിജയം വരിച്ച ഏഴ് സ്ത്രീകളെയാണ് ഈസ്റ്റേണ്‍ ഭൂമിക 2021 പുരസ്കാരങ്ങള്‍ നല്‍കി വനിതാദിനത്തില്‍ ആദരിച്ചത്.

ഒരുപാട് പേര്‍ക്ക് പ്രചോദനമായിട്ടും ലോകം അറിയാതെ പോകുന്ന ചിലരുണ്ട്. അത്തരം ചില സ്ത്രീകള്‍ക്ക് രാജ്യാന്തര വനിതാ ദിനത്തില്‍ ആദരമര്‍പ്പിക്കുകയാണ് ഈസ്റ്റേണ്‍. സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച അറുന്നൂറോളം അപേക്ഷകളില്‍ നിന്ന് പ്രത്യേക ജൂറി തിരഞ്ഞെടുത്ത ഏഴ് പേരാണ് അവാര്‍ഡിനര്‍ഹരായത്. ലഫ്റ്റനന്റ് കമാന്‍ഡര്‍ ദര്‍ശിതയായിരുന്നു മുഖ്യാതിഥി. 

സ്വയം ഉയരുന്നതിനോടൊപ്പം മറ്റുള്ളവരെയും കൈ പിടിച്ചുയര്‍ത്തിയ, സമൂഹത്തെ സ്വാധീനിച്ച സ്ത്രീകള്‍ക്കാണ് ഭൂമിക അവാര്‍ഡ്. കോവിഡ് കാലത്ത് നല്‍കിയ സേവനങ്ങള്‍ക്ക് ഡോക്ടര്‍ മേരി അനിതക്ക് പ്രത്യേക പുരസ്ക്കാരം സമര്‍പ്പിച്ചു. ഈസ്റ്റേണില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കും പ്രത്യേക പുരസ്കാരം നല്‍കി. ഈസ്റ്റേണ്‍ ഭൂമിക ഐകോണിക് വുമണ്‍ ഓഫ് യുവര്‍ ലൈഫ് ക്യാംപെയിന്റെ ഭാഗമായാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി വനിതാ ദിനത്തില്‍ ഭൂമിക അവാര്‍ഡ് സമ്മാനിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...